Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡിവൈഎഫ്‌ഐ ജില്ല...

ഡിവൈഎഫ്‌ഐ ജില്ല സമ്മേളനം ഏപ്രില്‍ 1,2,3 തിയതികളില്‍ എടപ്പാളില്‍

text_fields
bookmark_border
ഡിവൈഎഫ്‌ഐ ജില്ല സമ്മേളനം ഏപ്രില്‍ 1,2,3 തിയതികളില്‍ എടപ്പാളില്‍
cancel
ഡി.വൈ.എഫ്‌.ഐ ജില്ല സമ്മേളനം ഏപ്രിലിൽ എടപ്പാളില്‍ ഒന്ന്​ മുതൽ മൂന്ന്​ വരെയാണ്​ സമ്മേളനം എടപ്പാള്‍: ഡി.വൈ.എഫ്​.ഐയുടെ 15മത് ജില്ല സമ്മേളനം ഏപ്രില്‍ ഒന്ന്​ മുതൽ മൂന്ന്​ വരെ എടപ്പാളില്‍ നടക്കും. സമ്മളന വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപവത്​കരിച്ചു. ഏപ്രില്‍ ഒന്നിന് പൊതുസമ്മേളനം നടക്കും. രണ്ട്, മൂന്ന് തീയതികളിലാണ് പ്രതിനിധി സമ്മേളനം. 358 പ്രതിനിധികളാണ് രണ്ടുദിവസത്തെ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുക. സമ്മേളന ഭാഗമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. മാര്‍ച്ച് 23ന് ഭഗത്​സിങ് രക്തസാക്ഷി ദിനം പതാകദിനമായി ആചരിക്കും. മാര്‍ച്ച് 14 മുതല്‍ 26 വരെ ആ പ്രദേശങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം മുഴുവന്‍ ശേഖരിച്ച് സംസ്കരിക്കും. എടപ്പാള്‍ വള്ളത്തോള്‍ കോളജില്‍ നടന്ന സ്വാഗതസംഘം രൂപവത്​കരണ യോഗം സി.പി.എം ജില്ല കമ്മിറ്റിയംഗം വി.പി. അനില്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്​.ഐ ജില്ല പ്രസിഡന്റ് ശ്യാം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മുബഷിര്‍ സമ്മേളന വിവരങ്ങള്‍ വിശദീകരിച്ചു. ജില്ല കമ്മിറ്റിയംഗം പി. ജ്യോതിഭാസ്, സി.പി.എം എടപ്പാള്‍ ഏരിയ സെക്രട്ടറി ടി. സത്യന്‍, സി.പി.എം പൊന്നാനി ഏരിയ സെക്രട്ടറി അഡ്വ. പി.കെ. ഖലീമുദ്ദീന്‍, ഇടതുപക്ഷ സഹയാത്രികന്‍ ഡോ. പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു. സി.പി.എം ജില്ല സെക്രട്ടറി, ഇ.എന്‍. മോഹന്‍ദാസ്, കെ.ടി. ജലീല്‍ എം.എൽ.എ, ജില്ല കമ്മിറ്റിയംഗങ്ങളായ പി. ജ്യോതിഭാസ്, എം.എം. നാരായണന്‍ എന്നിവരാണ് സമ്മേളനത്തിന്റെ രക്ഷാധികാരികള്‍. പി. നന്ദകുമാര്‍ എം.എൽ.എ (ചെയർ), മുബഷീര്‍ (ജന. കൺ), ടി. സത്യന്‍, പി.കെ. ഖലീമുദ്ദീന്‍, എം. മുസ്തഫ, എം.ബി. ഫൈസല്‍, ബി.ജി. ശ്രീജിത്ത്, ഷിനീഷ് കണ്ണത്ത് (കണ്‍), സി. രാമകൃഷ്ണന്‍ (ട്രഷ). ഡി.വൈ.എഫ്‌.ഐ എടപ്പാള്‍ ബ്ലോക്ക് സെക്രട്ടറി ബി.ജി. ശ്രീജിത്ത് സ്വാഗതവും പ്രസിഡന്റ് എ. സിദ്ദീഖ് നന്ദിയും പറഞ്ഞു. Photo: MPW EDPL ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപവത്​കരണ യോഗം വി.പി. അനില്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story