Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 5:28 AM IST Updated On
date_range 31 July 2020 5:28 AM ISTതിരൂര്‍ മണ്ഡലത്തിലെ പ്രദേശിക റോഡുകളുടെ നവീകരണത്തിന് 1.22 കോടി രൂപ
text_fieldsbookmark_border
തിരൂര്‍: മണ്ഡലത്തിലെ പ്രദേശിക റോഡുകളുടെ പുനരുദ്ധാരണത്തിന് 1.22 കോടി രൂപ അനുവദിച്ചതായി സി. മമ്മൂട്ടി എം.എല്‍.എ അറിയിച്ചു. നേരത്തെ ശിപാര്‍ശ ചെയ്ത വിവിധ റോഡുകള്‍ക്കാണ് ഫണ്ട് അനുവദിച്ചത്. ആതവനാട് കാഞ്ഞനക്കാട് പാടം-തോട് റോഡ്, കല്‍പകഞ്ചേരി കണക്കാംകുന്ന്-കല്ലിട്ടവഴി റോഡ്, കല്‍പകഞ്ചേരി മേലങ്ങാടി-തേവര്‍കുളം റോഡ്, കല്‍പകഞ്ചേരി ഡിസ്‌കോ പടി-കാക്കത്തടം റോഡ്, തലക്കാട് മാങ്ങാട്ടിരി-കല്ലുകടവ് അത്താണി റോഡ്, കോലുപാലം-വെങ്ങാലൂര്‍ കെ.വി. ബീരാന്‍കുട്ടി സ്മാരക റോഡ്, വളവന്നൂര്‍ വലിയകല്ലുമുട്ട -പരപ്പിന്‍തോട്, വളവന്നൂര്‍ സ്റ്റേഡിയം മില്ലുംപടി റോഡ്, തിരൂര്‍ മുനിസിപ്പാലിറ്റി കോരങ്ങത്ത് മസ്ജിദ് റോഡ് (10 ലക്ഷം), തിരുനാവായ കോഴിക്കാട്കുന്ന് - നാഗപറമ്പ് റോഡ്(22 ലക്ഷം) എന്നിവക്കാണ് ഫണ്ട് അനുവദിച്ചത്. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകള്‍ക്ക് നേരത്തെ ഇതേ പദ്ധതിയില്‍ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചതിന് പുറമേയാണ് ഈ തുക അനുവദിച്ചിട്ടുള്ളതെന്ന് എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story