Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെരിന്തൽമണ്ണ...

പെരിന്തൽമണ്ണ മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾക്ക് 1.15 കോടി

text_fields
bookmark_border
പെരിന്തൽമണ്ണ: മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകൾ പുനർ നിർമിക്കുന്നതിന് 1.15 കോടി രൂപ അനുവദിച്ചു. സംസ്ഥാന സർക്കാറി​ൻെറ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിഹിതം നൽകുന്നത്​. മേലാറ്റൂർ ഗ്രാമപഞ്ചായത്തിലെ ചെമ്മാണിയോട്-മേലാറ്റൂർ ബൈപ്പാസ് റോഡ്-20 ലക്ഷം, വളയപ്പുറം-ചേനേങ്ങൽ റോഡ്-10 ലക്ഷം, ശാന്തിനഗർ-ഇരുളുംകാട് അത്താണി റോഡ്-20 ലക്ഷം, വെട്ടത്തൂർ പഞ്ചായത്തിലെ കിളിയങ്ങൽപാറ-കരിങ്ങറ റോഡ് 10 ലക്ഷം, എള്ളുകുത്തുന്നപാറ-പാറോതിങ്ങൽ കണ്ടം മദ്​റസ പടിഞ്ഞാറേക്കര റോഡ്-10 ലക്ഷം, കുഞ്ഞാപ്പു നായർപടി-പുതുപറമ്പ് ചേരി റോഡ്-15 ലക്ഷം, പച്ചീരിപ്പാറ-പിടികപടി റോഡ്-15 ലക്ഷം, ആലിപ്പറമ്പ് പഞ്ചായത്തിലെ ബിടാത്തി കൂട്ടകാവ് റോഡ്-15 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. കൂടാതെ താഴെക്കോട് ഗ്രാമപഞ്ചായത്തിൽ നേരത്തെ അനുവദിച്ച ഓങ്ങോട്-കുടുങ്ങാപറമ്പ് റോഡ്, ഇബ്രാഹിംപടി-കോടോമ്പ്രം റോഡ്, പുത്തൂർ-തെയ്യോട്ട്ചിറ റോഡ് എന്നിവക്ക് പകരമായി മാന്തോണിക്കുന്ന്-മാരാട്ടരിക് റോഡ്-10 ലക്ഷം, കോതപുറം-മുതലപ്പാടം റോഡ്-10 ലക്ഷം, മുതിരമണ്ണ-ആലിയംപറമ്പ് റോഡ്-10 ലക്ഷം, ആട്ടീരിപ്പാറ-കുന്നുമ്മൽ കോളനി റോഡ്-10 ലക്ഷം, തങ്ങൾപടി-ഉപ്പുംകാവ് റോഡ്-10 ലക്ഷം, കുണ്ടംചോല-രാജാ എസ്​റ്റേറ്റ് റോഡ്-അഞ്ചു ലക്ഷം എന്നിവയും ഉൾപ്പെടുത്തി ഭേദഗതി വരുത്തി ഭരണാനുമതി ലഭിച്ചതായി മഞ്ഞളാംകുഴി അലി എം.എൽ.എ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തികൾ ഉടൻ ആരംഭിക്കുന്നതിന് എൽ.എസ്.ജി.ഡി എൻജിനിയറിങ്​ വിഭാഗത്തിന് നിർദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story