Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:44 AM IST Updated On
date_range 3 Jun 2022 5:44 AM ISTജല്‍ജീവന്‍ മിഷൻ: കുടിവെള്ളമെത്തിയത് 1.14 ലക്ഷം കുടുംബങ്ങള്‍ക്ക്
text_fieldsbookmark_border
മലപ്പുറം: ജല്‍ജീവന്‍ മിഷനിലൂടെ ജില്ലയില്‍ ഇതുവരെ കുടിവെള്ളം ലഭ്യമാക്കിയത് 1,14,648 കുടുംബങ്ങള്‍ക്ക്. പദ്ധതി നിര്‍വഹണം വിലയിരുത്താന്‍ കലക്ടര്‍ വി.ആര്‍. പ്രേംകുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ജലനിധി അധികൃതര്‍ ജില്ലയില്‍ ഇതുവരെ ശുദ്ധജല കണക്ഷനുകള്‍ ലഭ്യമാക്കിയ കണക്കുകൾ വ്യക്തമാക്കിയത്. 2024ഓടെ 6,53,936 കുടുംബങ്ങളിലേക്ക് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കാന്‍ നടപടി തുടരുന്നതായും എക്സിക്യൂട്ടിവ് എൻജിനീയര്‍ എം.എസ് അന്‍സാര്‍ പറഞ്ഞു. പദ്ധതി നിര്‍വഹണത്തിനായി 42 ശതമാനം സ്ഥലവും ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തി മാസംതോറും വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ജലജീവന്‍ മിഷന്‍ പദ്ധതികളുടെ പുരോഗതി, സ്ഥലമേറ്റെടുപ്പ്, റോഡ് മുറിക്കല്‍, ഇംപ്ലിമെന്‍റൽ സപ്പോര്‍ട്ട് ഏജന്‍സിയുടെ ക്ലെയിം തുകയുടെ അംഗീകാരം എന്നീ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story