Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോവിഡ്:​ രോഗവും...

കോവിഡ്:​ രോഗവും രോഗമുക്തിയും 11--11

text_fields
bookmark_border
കോവിഡ്​ സ്ഥിരീകരിച്ചവരിൽ അഞ്ചുപേര്‍ വിദേശത്തുനിന്നും ആറുപേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തിയവർ കണ്ണൂർ: കോവിഡ്​ വ്യാപന ഭീതിയിൽ കഴിയുന്ന കണ്ണൂരിൽ തിങ്കളാഴ്​ച 11 പേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു. അതേസമയം 11 പേർ രോഗമുക്തി നേടിയത്​ ആശ്വാസമായി. മൂന്ന്​ ദിവസത്തിനിടെ ജില്ലയിൽ 71 പേർക്ക്​ കോവിഡ്​ ബാധിച്ചു. 286 പേരാണ്​ നിലവിൽ വൈറസ്​ ബാധയേറ്റ്​ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. തിങ്കളാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചവരിൽ അഞ്ചുപേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും ആറുപേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 19ന് കുവൈത്തില്‍ നിന്നുള്ള ജെ 9 1415 വിമാനത്തിലെത്തിയ ചൊക്ലി സ്വദേശി 57കാരന്‍, ജൂലൈ രണ്ടിന് കുവൈത്തില്‍ നിന്നുള്ള ജി 8 7227 വിമാനത്തിലെത്തിയ എടക്കാട് സ്വദേശി 42കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 13ന് റാസല്‍ഖൈമയില്‍ നിന്ന് സ്‌പൈസ് ജെറ്റ് വിമാനത്തിലെത്തിയ തളിപ്പറമ്പ് സ്വദേശി 27കാരന്‍, ജൂണ്‍ 21ന് റാസല്‍ഖൈമയില്‍ നിന്നെത്തിയ കതിരൂര്‍ സ്വദേശി 45കാരന്‍, ജൂലൈ രണ്ടിന് റിയാദില്‍ നിന്നുള്ള എക്‌സ്‌.വൈ 0345 വിമാനത്തിലെത്തിയ മയ്യില്‍ സ്വദേശി 43കാരന്‍ എന്നിവരാണ് വിദേശത്ത്​ നിന്നെത്തിയവര്‍. ജൂണ്‍ 24ന് ട്രിച്ചിയില്‍ നിന്നെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 51കാരന്‍, ബംഗളൂരുവില്‍ നിന്ന് ജൂണ്‍ 30നെത്തിയ ചെമ്പിലോട് സ്വദേശി 40കാരന്‍, കോളയാട് സ്വദേശി 35 കാരന്‍, ജൂലൈ ഒന്നിനെത്തിയ മുഴക്കുന്ന് സ്വദേശി 22കാരന്‍ (താമസം പേരാവൂരില്‍), കണ്ണവം സ്വദേശി 46കാരന്‍, ന്യൂ മാഹി സ്വദേശി 41കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 596 ആയി. സി.ഐ.എസ്​.എഫ്​, ഡി.എസ്​.സി വിഭാഗങ്ങളിൽ വ്യാപകമായി കോവിഡ് റിപ്പോർട്ട് ചെയ്തത്​ ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും ഗൗരവമായാണ്​ കാണുന്നത്​. കാര്യങ്ങൾ വിശദമായി പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്ന്​ കലക്​ടർ അറിയിച്ചിരുന്നു. 70 സി.ഐ.എസ്​.എഫുകാർക്കും 22 ഡി.എസ്​.സി ജീവനക്കാർക്കുമാണ്​ ഇതുവരെ കോവിഡ്​ റിപ്പോർട്ട്​ ചെയ്​തത്​. ജില്ലയിൽ ഇതുവരെ 339 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കടന്നപ്പള്ളി സ്വദേശി 27കാരന്‍, അഞ്ചരക്കണ്ടി ജില്ല കോവിഡ് ട്രീറ്റ്‌മൻെറ്​ സൻെററില്‍ ചികിത്സയിലായിരുന്ന ആന്തൂര്‍ സ്വദേശി അഞ്ചു വയസ്സുകാരന്‍, എടക്കാട് സ്വദേശി 45കാരന്‍, കൂത്തുപറമ്പ് സ്വദേശി 29കാരന്‍, കടമ്പൂര്‍ സ്വദേശികളായ നാലു വയസ്സുകാരി, 31കാരന്‍, 14കാരന്‍, 12 വയസ്സുകാരി, കൊട്ടിയൂര്‍ സ്വദേശി ആറു വയസ്സുകാരന്‍, മൊകേരി സ്വദേശി 40കാരന്‍, മഞ്ചേരി മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എരഞ്ഞോളി സ്വദേശി 26കാരന്‍ എന്നിവരാണ് തിങ്കളാഴ്​ച രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 24273 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 59 പേരും ജില്ല ആശുപത്രിയില്‍ 25 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മൻെറ്​ സൻെററില്‍ 294 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 36 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 22 പേരും ഫസ്​റ്റ്​ ലൈന്‍ കോവിഡ് ട്രീറ്റ്മൻെറ്​ സൻെററില്‍ മൂന്നു പേരും വീടുകളില്‍ 23834 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍നിന്ന് ഇതുവരെ 16461 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 15949 എണ്ണത്തി​ൻെറ ഫലം വന്നു. ഇതില്‍ 14928 എണ്ണം നെഗറ്റിവാണ്. 512 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story