Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:40 AM IST Updated On
date_range 16 March 2022 5:40 AM ISTജീവനക്കാരുടെ ഐ.എം.എ ബ്ലഡ് ബാങ്ക് സമരം 11 ദിവസം പിന്നിട്ടു
text_fieldsbookmark_border
തൃശൂർ: ഐ.എം.എ ബ്ലഡ് ബാങ്കിന് മുന്നിൽ ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരം 12ാം ദിവസത്തിലേക്ക്. ശമ്പളവര്‍ധന നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചും സ്ഥാപനത്തില്‍ അഴിമതി ആരോപിച്ചുമാണ് സമരം. 17ന് ബ്ലഡ് ബാങ്ക് അധികൃതരും ജീവനക്കാരും തമ്മിൽ വീണ്ടും ചർച്ച നടക്കും. 12ന് ചർച്ച നടന്നിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഒരു വര്‍ഷമായി സ്ഥാപനം നഷ്ടത്തിലാണെന്നും അടച്ചുപൂട്ടുമെന്നും മാനേജ്മെന്‍റ് അറിയിച്ചതിനെത്തുടര്‍ന്നാണ് സമരം തുടങ്ങിയത്. ഒരുകോടിയോളം രൂപ നിക്ഷേപമായി ഉണ്ടായിരുന്ന സ്ഥാപനത്തില്‍ ഇത്രയേറെ നഷ്ടം എങ്ങനെ വന്നെന്നാണ് സമരക്കാര്‍ ചോദിക്കുന്നത്. 2013ന് ശേഷം ശമ്പളവര്‍ധന നടപ്പാക്കിയിട്ടില്ലെന്നും തൊഴിലാളികള്‍ക്ക് നിയമാനുസൃത ആനുകൂല്യങ്ങൾ കിട്ടുന്നില്ലെന്നും പരാതിയുണ്ട്. 1997-2002 പദ്ധതി ഭാഗമായി ജനകീയ പങ്കാളിത്തത്തോടെയാണ് വിൽവട്ടം പഞ്ചായത്തിൽ ബ്ലഡ് ബാങ്ക് ആരംഭിച്ചത്. പടം: tcr ima1: ഐ.എം.എ ബ്ലഡ് ബാങ്കിന് മുന്നിൽ നടക്കുന്ന ജീവനക്കാരുടെ സമരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story