Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബസുകളുടെ മത്സരയോട്ടം:...

ബസുകളുടെ മത്സരയോട്ടം: ബസുടമ സ്വന്തം ബസിടിച്ച്​ മരിച്ചു

text_fields
bookmark_border
ബസുകളുടെ മത്സരയോട്ടം: ബസുടമ സ്വന്തം ബസിടിച്ച്​ മരിച്ചു
cancel
പേരാമംഗലം: തൃശൂർ-കുന്നംകുളം റൂട്ടിലെ സ്വകാര്യബസുകളുടെ മത്സരയോട്ടത്തിൽ ബസുടമയായ യുവാവിന് സ്വന്തം ബസിടിച്ച്​ ദാരുണ മരണം. കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് വീട്ടിൽ രാഘവന്‍റെ മകൻ രജീഷാണ്​ (41) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.15ന് പുറ്റേക്കര സെന്‍ററിലായിരുന്നു അപകടം. ബസിൽ ഓടിക്കയറുന്നതിനിടെ പിടിവിട്ട് റോഡിൽ വീണ രജീഷിന്‍റെ ദേഹത്തൂടെ അതേ ബസ് കയറുകയായിരുന്നു. ഉടൻ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അപകടത്തിൽപെട്ട 'വെണ്ണിലാവ്' ബസ് മറ്റൊരു സ്വകാര്യബസിനെ മറികടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. കണ്ടക്ടറായാണ് തിങ്കളാഴ്ച രജീഷ് ബസിലുണ്ടായിരുന്നത്. പേരാമംഗലം പൊലീസ് നടപടി സ്വീകരിച്ചു. രജീഷിന്‍റെ ഭാര്യ: നയന. മക്കൾ: ദീപക്, ദേവിക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
Next Story