Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:47 AM IST Updated On
date_range 3 April 2022 5:47 AM ISTകാറ്റിലും മഴയിലും ടി.കെ. കോളനിയിൽ1000 ലധികം വാഴകൾ നശിച്ചു
text_fieldsbookmark_border
കാറ്റിലും മഴയിലും ടി.കെ കോളനിയിൽ വാഴകൾ നശിച്ചു പൂക്കോട്ടുംപാടം: അപ്രതീക്ഷിതമായുണ്ടായ വേനൽ മഴയിലും കാറ്റിലും ടി.കെ. കോളനിയിൽ 1000ലധികം വാഴകൾ നശിച്ചു. വിളവെടുക്കാൻ പാകമായ നേന്ത്രവാഴകളാണ് കാറ്റിൽ നിലം പതിച്ചത്. കോളനിയിലെ വാഴ കർഷകനായ കുന്നുമ്മൽ അലി കെ. ഷംസിന്റെ 850 വാഴകൾ കാറ്റിൽ നിലം പതിച്ചു. വിളവെടുക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് അപ്രതീക്ഷിതമായി കാറ്റ് വില്ലനായെത്തിയത്. ടി.കെ കോളനിയിൽ പനം കോട്ട് പുത്തൻവീട്ടിൽ റിനോജ് ബാബുവിന്റെ 100 വാഴകളും പല്ലാട്ട് ഷിബുവിന്റെ 200 വാഴകളും കാറ്റിൽ നിലം പൊത്തിയിട്ടുണ്ട്. റമദാൻ, വിഷു വിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത വാഴകളാണ് കാറ്റിൽ നശിച്ചതെന്ന് അലി കെ. ഷംസ് പറഞ്ഞു. ബാങ്ക് വായ്പയെടുത്തും മറ്റുമാണ് കൃഷി നടത്തിവന്നതെന്നും അപ്രതീക്ഷിതമായി എത്തിയ കാറ്റ് വൻ നാശമാണ് വരുത്തിവെച്ചതെന്നും കർഷകർ പറഞ്ഞു. വിവിധ റബർ എസ്റ്റേറ്റുകളിലായി 1000ത്തോളം റബർ മരങ്ങളും കാറ്റിൽ പൊട്ടി വീണിട്ടുണ്ട്. ppm2 ടി.കെ കോളനിയിൽ കാറ്റിലും മഴയിലും നശിച്ച കൃഷിയിടത്തിൽ കർഷകൻ അലി കെ. ഷംസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
