Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 1:10 AM IST Updated On
date_range 21 Aug 2022 1:10 AM ISTജലജീവൻ മിഷൻ: പുത്തൂരിൽ 1000 കുടുംബങ്ങൾക്ക് കുടിവെള്ളം
text_fieldsbookmark_border
പുത്തൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്തമായി നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയിലൂടെ പുത്തൂർ പഞ്ചായത്തിലെ 1000 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാകും. ഇതിന്‍റെ നിർമാണോദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ ജലജീവൻ മിഷൻ പദ്ധതി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. 245 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് അംഗങ്ങളായ പി.എസ്. ബാബു, ജോസഫ് ടാജറ്റ്, സിനി പ്രദീപ് കുമാർ, കേരള വാട്ടർ അതോറിറ്റി എൻജിനീയർ ഇ.എൻ. സുരേന്ദ്രൻ, പുത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.കെ. ദീപ, മെംബർമാർ, ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story