Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:40 AM IST Updated On
date_range 31 March 2022 5:40 AM ISTശങ്കരംകുളങ്ങര ക്ഷേത്രം പ്രതിഷ്ഠാദിനം 10ന്
text_fieldsbookmark_border
തൃശൂര്‍: ശങ്കരംകുളങ്ങര ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഏപ്രില്‍ 10ന് നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഭഗവതിയുടെ ധ്യാനശ്ലോകം ആധാരമാക്കിയുള്ള പുതിയ ഗോളക സമര്‍പ്പണം തന്ത്രി പാലക്കാട്ടിരി നാരായണന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ അന്ന് നടക്കും. ഏപ്രില്‍ ഒന്നിന് 6.45ന് തൃശൂര്‍ നാദതരംഗത്തിന്റെ വാദ്യസമന്വയം, രണ്ടിന് രാത്രി ഏഴിന് ഭജന, മൂന്നിന് ദീപാരാധനക്ക് ശേഷം വി.ആര്. ദിലീപ് കുമാറിന്റെ സംഗീത കച്ചേരി, നാല്, അഞ്ച് തീയതികളില്‍ വൈകിട്ട് 6.30ന് നൃത്തനൃത്യം, ഏഴിന് വൈകീട്ട് എട്ടിന് മുടിയേറ്റ് എന്നിവ ഉണ്ടാകും. ഒമ്പതിന് വൈകീട്ട് അഞ്ചിന് പൂങ്കുന്നം ശിവക്ഷേത്രത്തില്‍നിന്ന് പുതിയ ഗോളകയുമായി രഥഘോഷയാത്ര നടക്കും. പ്രതിഷ്ഠാദിനമായ 10ന് രാവിലെ 8.30ന് ചെറുശ്ശേരി കുട്ടന് മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, 2.30ന് പഴുവില്‍ ഗോപിനാഥിന്റെ ഓട്ടന്തുള്ളല്, ദീപാരാധനക്ക് ശേഷം ശങ്കരംകുളങ്ങര രാധാകൃഷ്ണന്, സൂരജ് എന്നിവരുടെ ഇരട്ടത്തായമ്പക, രാത്രി 7.45ന് വിളക്ക് എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും. വാർത്തസമ്മേളനത്തില്‍ പി. ബാലകൃഷ്ണന്, പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story