Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:46 AM IST Updated On
date_range 10 May 2022 5:46 AM ISTമുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ടുനേർച്ച സമാപിച്ചു
text_fieldsbookmark_border
തിരൂരങ്ങാടി: നാലു ദിവസമായി നടന്ന മുട്ടിച്ചിറ ശുഹദാക്കളുടെ 186ാം ആണ്ടുനേർച്ച സമാപിച്ചു. രാവിലെ ഏഴു മുതൽ പതിനായിരക്കണക്കിന് വിശ്വാസികളാണ് എത്തിയത്. ചീരണിയായി പത്തിരിയും ഇറച്ചിയും വിതരണം ചെയ്തു. വിതരണോദ്ഘാടനം മുദരിസ് ഇബ്രാഹീം ബാഖവി നിർവഹിച്ചു. മുട്ടിച്ചിറ ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റിയാണ് നേർച്ച സംഘടിപ്പിക്കുന്നത്. ശുഹദാ നഗറിൽ നടന്ന സമാപന പ്രാർഥന സംഗമത്തിൽ ആയിരങ്ങൾ പങ്കെടുത്തു. സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്‍റ് പൂക്കാടൻ മുസ്തഫ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർഥനക്ക് നേതൃത്വം നൽകി. വലിയുദ്ദീൻ ഫൈസി, ദാറുൽ ഹുദാ വൈസ് ചാൻസലർ ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്, സി.കെ. മൊയ്തീൻ ഫൈസി, യൂനുസ് ബാഖഫി, കെ.ടി. ജലീൽ ഫൈസി, സദ്ർ അബ്ദുൽ ഹമീദ് മുസ്ലിയാർ, കൈതകത്ത് അലവി ഹാജി, ഹനീഫ ആൽച്ചാട്ടിൽ, ഹനീഫ മൂന്നിയൂർ, കൈതകത്ത് സലീം, കെ. ബാവ ഫൈസി എന്നിവർ സംസാരിച്ചു. ഇ. മുഹമ്മദ്, എറമ്പൻ സൈതലവി, പി.പി. മുഹമ്മദ്, കൈതകത്ത് ഹസ്സൻ, പൂക്കാടൻ മുസ്തഫ, കറുത്തേടത്ത് അലവി ഹാജി, എറമ്പൻ സൈതലവി, കൈതകത്ത് മുജീബ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story