Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറേഷൻ വ്യാപാരികൾക്ക്...

റേഷൻ വ്യാപാരികൾക്ക് വിദേശ സന്ദർശനത്തിന് അവധി അനുവദിച്ചു

text_fields
bookmark_border
പാലക്കാട്: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്കും ജോലി ആവശ്യാർഥമല്ലാതെ ഹജ്ജ്, ഉംറ തുടങ്ങിയ തീർഥാടനങ്ങളുൾപ്പെടെ വിദേശസന്ദർശനം നടത്തുന്നതിന് സർക്കാർ അവധി അനുവദിച്ചു. നിബന്ധനകൾക്ക് വിധേയമായി 90 ദിവസം വരെ ജില്ല സപ്ലൈ ഓഫിസറിൽനിന്ന്​ അവധി ലഭിക്കും. അവധിയുടെ ആവശ്യം തെളിയിക്കുന്ന രേഖകൾ സഹിതം താലൂക്ക് സപ്ലൈ ഓഫിസർക്ക് മുൻകൂറായി അപേക്ഷ നൽകണം. ലീവ് കാലയളവിൽ കട സസ്പെൻഡ്​ ചെയ്ത് സമീപത്തെ മറ്റൊരു കടയിലേക്ക് അറ്റാച്ച്​ ചെയ്യും. കാലാവധിക്കുള്ളിൽ തിരികെ വന്ന് താലൂക്ക് സപ്ലൈ ഓഫിസിൽ റിപ്പോർട്ട് ചെയ്താൽ മാത്രമേ കടയുടെ അംഗീകാരം പുനഃസ്ഥാപിക്കുകയുള്ളൂ. ഞായറാഴ്ചകളിലും വകുപ്പിന്‍റെ അംഗീകൃത അവധി ദിവസങ്ങളിലുമാണ് നിലവിൽ റേഷൻ വ്യാപാരികൾക്ക് അവധിയുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story