Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:42 AM IST Updated On
date_range 8 May 2022 5:42 AM ISTകാപ്പ ചുമത്തി അറസ്റ്റിൽ
text_fieldsbookmark_border
തൃശൂർ: നിരവധി ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മാറ്റാമ്പുറം കുരുടി സ്വദേശി ഫിജോ ആണ് അറസ്റ്റിലായത്. വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരന്തരം അക്രമം, വധശ്രമം, മാരകായുധങ്ങളുമായി വീടുകയറി സ്ത്രീകളെയടക്കം ആക്രമിക്കുക എന്നീ കുറ്റകൃത്യങ്ങളിലേർപ്പെട്ട് വന്നിരുന്ന ഫിജോക്കെതിരെ വിയ്യൂർ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം കലക്ടർ പുറപ്പെടുവിച്ച വാറണ്ടിലാണ് അറസ്റ്റ്. 2017 മുതൽ നിരന്തരം ഗുരുതരമായ കുറ്റകൃത്യങ്ങളിലേർപ്പെടുകയും ഓരോ തവണയും കുറ്റം ചെയ്തുകഴിഞ്ഞ് കൂട്ടാളികളുമായി ഒളിവിൽ കഴിയുകയും പൊലീസ് അറസ്റ്റുചെയ്ത് റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാൽ വീണ്ടും അക്രമപ്രവൃത്തികളിലേർപ്പെട്ട് ജനജീവിതത്തിന് ഭീഷണിയായി കഴിഞ്ഞുവരുകയായിരുന്നു. മാറ്റാമ്പുറം കുരുടി പ്രദേശത്തുളള പ്രവർത്തനം നിലച്ചുപോയ കരിങ്കൽ ക്വാറികളിലും അതിനോടു ചേർന്നുളള കാടുകളിലും മറ്റും ദിവസങ്ങളോളം ഒളിവിൽ കഴിയാനും പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അനുചരന്മാരിലൂടെ അറിയുന്നതിനും ഇയാൾക്ക് പ്രാവീണ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു. കമീഷണർ ആർ. ആദിത്യയുടെ നിർദേശപ്രകാരം ഒല്ലൂർ എ.സി.പി കെ.സി. സേതുവിന്റെ മേൽനോട്ടത്തിലാണ് പ്രതിക്കെതിരേ റിപ്പോർട്ട് തയാറാക്കിയത്. വിയ്യൂർ പൊലീസ് ഇൻസ്പെക്ടർ സൈജു കെ. പോൾ, സിവിൽ പൊലീസ് ഓഫിസർ ജയകൃഷ്ണൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. tct_chr2fijo
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story