Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസോളിഡാരിറ്റി യൂത്ത്...

സോളിഡാരിറ്റി യൂത്ത് കാരവൻ ഇന്ന്

text_fields
bookmark_border
തിരൂർ: മുസ്​ലിം വിദ്വേഷവും വെറുപ്പും വംശഹത്യാ ശ്രമങ്ങളും രാജ്യത്ത് പടരുന്ന സാഹചര്യത്തിൽ 'ഇസ്​ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' എന്ന പ്രമേയത്തിൽ സോളിഡാരിറ്റി യൂത്ത് കാരവൻ ഞായറാഴ്ച തിരൂരിൽ നടക്കും. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്​ സംസ്ഥാന പ്രസിഡന്‍റ്​ നഹാസ് മാള നയിക്കുന്ന യൂത്ത് കാരവൻ മേയ് അഞ്ചിന് കാസർകോടാണ് ആരംഭിച്ചത്. തിരൂർ റിങ്​​ റോഡിൽ നടക്കുന്ന സ്വീകരണ പൊതുസമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ്​ നഹാസ് മാള, ജമാഅത്തെ ഇസ്​ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ശബീർ കൊടുവള്ളി, ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്‍റ്​ സലിം മമ്പാട്, സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ്​ ഡോ. മുഹമ്മദ് നിഷാദ് എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ സോളിഡാരിറ്റി ജില്ല സെക്രട്ടറി സാബിഖ് വെട്ടം, ജില്ല സമിതിയംഗങ്ങളായ അബ്ദുന്നാസർ, സാലിഹ് ചേന്നര, സി. അനസ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story