Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകപ്പക്കൃഷി...

കപ്പക്കൃഷി നശിപ്പിച്ചതായി പരാതി

text_fields
bookmark_border
തിരുനാവായ: കപ്പകൃഷി നശിപ്പിച്ചതായി പരാതി. എടക്കുളം സ്വദേശിയും തിരുനാവായ മുൻ ഗ്രാമപഞ്ചായത്തംഗവുമായ വി. മൊയ്തീനാണ് പരാതിക്കാരൻ. കൊടക്കൽ താമര കായലിന് സമീപം സ്വകാര്യ വ്യക്തിയിൽനിന്നും പാട്ടത്തിന് എടുത്ത ഒരേക്കർ ഭൂമിയിൽ നട്ടുപിടിപ്പിച്ച കപ്പകൃഷിയാണ് നശിപ്പിച്ചതായി കാണിച്ച് തിരൂർ പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. തിരുനാവായ താഴത്തറ സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്നാണ് മൊയ്തീൻ പരാതിയിൽ പറയുന്നത്. ഇയാൾ നേരിട്ടും ഫോണിലൂടെയും പല തവണ തന്നെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി മൊയ്തീൻ പറഞ്ഞു. തനിക്ക് എടക്കുളം സ്വദേശിയായ വ്യക്തി കൃഷി ചെയ്യാൻ ഭൂമി വിട്ടു നൽകിയതിലുള്ള പകയാണ് സംഭവത്തിന് കാരണമെന്നും സർക്കാറിന്‍റെ 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയിലിറക്കിയ വിളയാണ് നശിപ്പിച്ചതെന്നും മൊയ്തീൻ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story