Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:37 AM IST Updated On
date_range 7 May 2022 5:37 AM ISTകരിപ്പൂർ: കൂടുതൽ ആഭ്യന്തര സർവിസുകൾക്ക് ശ്രമം -ഡയറക്ടർ
text_fieldsbookmark_border
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഒരുവർഷത്തിനകം കൂടുതൽ ആഭ്യന്തര സർവിസുകൾ ആരംഭിക്കാൻ ശ്രമിക്കുമെന്ന് വിമാനത്താവള ഡയറക്ടർ എസ്. സുരേഷ്. ചുമതല ഏറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ബംഗളൂരു അടക്കമുള്ള നഗരങ്ങളിലേക്ക് ഒരു സർവിസാണുള്ളത്. ഇവ വർധിപ്പിക്കാനും കൂടാതെ, കൊൽക്കത്ത അടക്കമുള്ള പ്രധാന നഗരങ്ങളിലേക്ക് സർവിസിനായും ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുപ്പതിയിൽ ചുമതല ഏൽക്കുമ്പോൾ ഏഴ് ആഭ്യന്തര സർവിസുകൾ മാത്രമായിരുന്നു. സ്ഥലം മാറുമ്പോൾ 24 സർവിസായി വർധിപ്പിച്ചു. സമാനമായി കരിപ്പൂരിലും സർവിസുകൾ വർധിപ്പിക്കാൻ ശ്രമിക്കും. ഇതിനായി വിമാനകമ്പനികളുമായും വ്യോമയാന മന്ത്രാലയവുമായും ബന്ധപ്പെടും. ആഭ്യന്തര സർവിസുകൾ വരുന്നതോടെ വിവിധ നഗരങ്ങളുമായി കണക്ടിവിറ്റി ലഭിക്കും. ഇതിനൊപ്പം രാജ്യാന്തര സർവിസുകളും തുടങ്ങേണ്ടതുണ്ട്. കരിപ്പൂരിൽനിന്ന് വലിയ വിമാന സർവിസുകൾ പുനരാരംഭിക്കാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ പരിഗണനയിലുള്ള പ്രവൃത്തി പൂർത്തിയായാൽ സർവിസ് ആരംഭിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഏപ്രൺ വികസനവും പരിഗണനയിലുണ്ട്. ഭൂമി ലഭ്യമായാൽ ഉടൻ വികസന പ്രവൃത്തികൾ ആരംഭിക്കും. റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) ദീർഘിപ്പിക്കുന്നതിനൊപ്പം റൺവേ റീ കാർപ്പറ്റിങ്ങും സെന്‍റർ ലൈൻ സ്ഥാപിക്കലും പൂർത്തിയാക്കും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ അടുത്തയാഴ്ച മലപ്പുറം കലക്ടറുമായി കൂടിക്കാഴ്ച നടത്തും. വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദീകരിക്കും. ജനപ്രതിനിധികളുടെയും പരിസരവാസികളുടെയും സഹകരണത്തോടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് ശ്രമം. വികസനം പൂർത്തിയാകണമെങ്കിൽ ഭൂമി ആവശ്യമാണ്. മഴക്കാലത്ത് കരിപ്പൂരിൽനിന്ന് വെള്ളം പുറത്തേക്ക് പോകുന്ന പ്രശ്നം പരിഹരിക്കാൻ ഡ്രെയിനേജ് സംവിധാനം ഒരുക്കുന്നുണ്ടെന്നും ഡയറക്ടർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story