Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:49 AM IST Updated On
date_range 6 May 2022 5:49 AM ISTഹോവിങ്സ്, അറബിക് കോളജിൽ നിന്നൊരു വനിത ഐ.ടി കമ്പനി
text_fieldsbookmark_border
ഹോവിങ്സ്, അറബിക് കോളജിൽനിന്നൊരു വനിത ഐ.ടി കമ്പനി എടവണ്ണ: ഐ.ടി മേഖലയിൽ പറന്നുയരാൻ ചിറകുകൾ തുന്നി അറബിക് കോളജിൽനിന്നൊരു പെൺകൂട്ടായ്മ. സ്റ്റാർട്ടപ് എക്കോസിസ്റ്റം നിർമിക്കുന്ന ടാൽറോപ് കമ്പനിയിലൂടെ എടവണ്ണ ജാമിഅ നദ്‌വിയ്യ വിമൻസ് അറബിക് കോളജ് വിദ്യാർഥിനികളാണ് 'ഹോവിങ്സ്' എന്നു പേരിട്ട ഐ.ടി കമ്പനിക്ക് രൂപംനൽകിയത്. സ്റ്റാർട്ടപ് എക്കോസിസ്റ്റം വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി ഓരോ നിയോജക മണ്ഡലത്തിലും 'ടെക്കീസ് പാർക്ക്' ടാൽറോപ്പിന്‍റെ ഐ.ടി പാർക്ക് പദ്ധതി 2018ൽ ഏറനാട് നിയോജക മണ്ഡലത്തിൽ ജാമിഅ നദ്‌വിയ്യ കോളജിൽ ആരംഭിച്ചിരുന്നു. ഇതിനു കീഴിലെ ടെക്നോളജി സ്കൂളിലും സ്റ്റാർട്ടപ് സ്കൂളിലും പങ്കെടുക്കാൻ അവസരം ലഭിച്ചതാണ് പെൺകുട്ടികൾക്ക് ഗുണകരമായത്. ഐ.ടി പഠനം അധ്യയനത്തിന്‍റെ ഭാഗമല്ലാത്ത വിദ്യാർഥിനികൾ ഐ.ടി കമ്പനിയിലേക്ക് ചുവടുവെക്കുന്നത് കോളജിലെ മറ്റു വിദ്യാർഥികൾക്കും അധ്യാപകർക്കും ആവേശം പകർന്നിട്ടുണ്ട്. കോളജിലെ പഠനകാര്യങ്ങൾ കഴിഞ്ഞു ലഭിച്ച കുറഞ്ഞ സമയം ചെലവഴിച്ചാണ് ഈ പെൺകൂട്ടം തങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കിയത്. കമ്പനി ആരംഭിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ കോളജ് ആവശ്യങ്ങൾക്ക് രണ്ട് വെബ്സൈറ്റുകൾ ഇതിനകം നിർമിച്ചു നൽകിയതായി ഹോവിങ്സ് അംഗമായ ജാമിഅയിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനി കൊല്ലം സ്വദേശി മുഹ്സിന പറഞ്ഞു. കമ്പനി വളരുന്നതോടെ ഞങ്ങളെപ്പോലെ നിരവധി പേർക്ക് ജോലി ലഭിക്കുമെന്നും അവർ പറഞ്ഞു. കൂടുതൽ സംരംഭകരെയും എൻജിനീയർമാരെയും വാർത്തെടുക്കാൻ വിദ്യാലയങ്ങളിൽ ടെക്നോളജി സ്കൂളും സ്റ്റാർട്ടപ് സ്കൂളും നടപ്പാക്കുന്ന പ്രവർത്തനത്തിലാണ് ടാൽറോപ്പെന്ന് സി.ഒ സഫീർ നജ്മുദ്ദീൻ പറഞ്ഞു. ഫോട്ടോ: MN EDAV IT COMPANY NEWS എടവണ്ണ ജാമിഅ നദ്‌വിയ്യ വിമൻസ് അറബിക് കോളജിലെ ടാൽറോപ് ടെക്കീസ് പാർക്കിലെ 'ഹോവിങ്സ്' ഐ.ടി കമ്പനി അംഗങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story