Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:49 AM IST Updated On
date_range 5 May 2022 5:49 AM ISTപന്നിക്കൂട്ടം റോഡിന് കുറുകെ ചാടി അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
text_fieldsbookmark_border
ppm2 പെരുന്നാൾ ദിനത്തിലായിരുന്നു അപകടം പൂക്കോട്ടുംപാടം: റോഡിന് കുറുകെ പന്നിക്കൂട്ടം ഓടിയതിനെ തുടർന്ന് ഇരുചക്രവാഹനം നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. മരുത വേങ്ങാപ്പാടത്തെ നാലകത്ത് അബ്ദുറഹ്മാനാണ് (45) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11ഓടെ പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് അപകടം. പെരുന്നാൾ നമസ്കാരം കഴിഞ്ഞ് മരുതയിൽനിന്ന് പൂക്കോട്ടുംപാടത്തേക്ക് പോകുകയായിരുന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ച ഇരുചക്ര വാഹനമാണ് അപകടത്തിൽപെട്ടത്. ഭാര്യ ഷൈലജ, മക്കളായ ഷിഫാന, നിസാമുദ്ദീൻ എന്നിവർക്കും പരിക്കേറ്റിരുന്നു. ഇവരെ പൂക്കോട്ടുംപാടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, തലക്ക് ഗുരുതര പരിക്കേറ്റ അബ്ദുറഹ്മാനെ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ശിപാർശ ചെയ്തതോടെ മറ്റുള്ളവരെയും അങ്ങോട്ട് മാറ്റി. ഇവിടെ വെച്ചാണ് അബ്ദുറഹ്മാന്‍റെ മരണം. കൂട്ടമായി റോഡിന് കുറുകെ ഓടിയ പന്നിക്കൂട്ടം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ തട്ടിത്തെറിപ്പിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
