Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:37 AM IST Updated On
date_range 5 May 2022 5:37 AM ISTശക്തമായ കാറ്റിലും മഴയിലും തീര പ്രദേശങ്ങളിൽ നാശനഷ്ടം
text_fieldsbookmark_border
തിരൂർ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പറവണ്ണ, വേളാപുരം പ്രദേശങ്ങളില്‍ നാശനഷ്ടം. വേളാപുരത്തെ അരയന്‍റെ പുരക്കല്‍ സുബൈദയുടെ വീടിന് മുകളിലേക്ക് വീട്ടുവളപ്പിലെ തെങ്ങുകള്‍ മുറിഞ്ഞുവീണു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തെങ്ങ് വീണത്. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്കോടി രക്ഷപ്പെട്ടതിനാല്‍ അപകടം ഒഴിവായി. ഷീറ്റ് മേഞ്ഞ വീടായതിനാല്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. വേളാപുരത്ത് അഞ്ച് വീടുകള്‍ക്കും നാശനഷ്ടമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story