Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 5:47 AM IST Updated On
date_range 2 May 2022 5:47 AM IST'വർഗീയതയും അന്യമത വിദ്വേഷവും: കർശന നടപടി സ്വീകരിക്കണം'
text_fieldsbookmark_border
മലപ്പുറം: ബഹുസ്വരതയിലും വിശ്വമാനവികതയിലും ബഹുകക്ഷി ജനാധിപത്യത്തിലും വിശ്വസിക്കുന്ന സമൂഹത്തിൽ വർഗീയതയും അന്യമത വിദ്വേഷവും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സംയുക്ത സംഘടന നേതാക്കൾ ആവശ്യപ്പെട്ടു. യോഗത്തിൽ ഹാഷിം അൽ ഹദ്ദാദ് തങ്ങൾ (ഹദ്ദാദ് ചാരിറ്റബിൾ ട്രസ്റ്റ്), വി.എച്ച്. അലിയാർ ഖാസിമി, അഡ്വ. നിയാസ്, ടി.പി. ചെറൂപ്പ (മൗലാന അബുൽകലാം ആസാദ് ഫൗണ്ടേഷൻ), ഡോ. ഖസിമുൽ ഖാസിമി (ധർമരാജ്യവേദി കേരള), അഡ്വ. ദാനിഷ്, പ്രഫ. ഓമാനൂർ മുഹമ്മദ്, അഡ്വ. എൻ.കെ. മജീദ് (കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ), ഡോ. അബ്ദുൽ നാസിർ അസ്ഹരി, ശംസുദ്ദീൻ ഖാസിമി (ജംഇയ്യതുൽ ഉലമ എ ഹിന്ദ്), ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ (ഗ്ലോബൽ പീസ് ട്രസ്റ്റ്), ഡി. രഘു (കേരള ആത്മവിദ്യാസംഘം) എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story