Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:44 AM IST Updated On
date_range 30 April 2022 5:44 AM ISTഎൽ.പി സ്കൂൾ അധ്യാപകർക്ക് ഇനി റസിഡൻഷ്യൽ പരിശീലനവും
text_fieldsbookmark_border
തിരുവനന്തപുരം: എൽ.പി വിഭാഗം അധ്യാപകർക്ക് മേയിൽ റസിഡൻഷ്യൽ പരിശീലനം നൽകാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.െഎ.പി യോഗത്തിൽ തീരുമാനം. മൂന്ന് ദിവസമായിരിക്കും റെസിഡൻഷ്യൽ പരിശീലനം. ഒരു ജില്ലയിൽ രണ്ട് കേന്ദ്രങ്ങളിൽ റസിഡൻഷ്യൽ പരിശീലനവും മറ്റിടങ്ങളിൽ നോൺ റസിഡൻഷ്യൽ പരിശീലനവും നൽകും. താൽപര്യമുള്ള അധ്യാപകർക്ക് റെസിഡൻഷ്യൽ പരിശീലനത്തിലും മറ്റുള്ളവർക്ക് നോൺ റസിഡൻഷ്യൽ പരിശീലനത്തിലും പങ്കെടുക്കാം. റെസിഡൻഷ്യൽ പരിശീലനത്തിന് മുന്നോടിയായി ജില്ല തലങ്ങളിൽ അധ്യാപക സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി യോഗങ്ങൾ ചേരുകയും സ്വാഗതസംഘം രൂപവത്കരിക്കുകയും ചെയ്യും. അധ്യാപക പരിശീലനത്തിന്റെ മൊഡ്യൂൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ 2022-23 അധ്യയനവർഷം ആരംഭിക്കും. പ്രവേശനോത്സവത്തിൻെറ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ നോട്ടിഫിക്കേഷൻ മേയ് നാലിന് പുറപ്പെടുവിക്കും. സ്കൂൾ യൂനിഫോം വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മേയ് ആറിന് കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story