Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഈ നിലയിൽ കോൺഗ്രസിന്...

ഈ നിലയിൽ കോൺഗ്രസിന് നിലനിൽക്കാനാവില്ല; തുറന്നടിച്ച് കെ. സുധാകരൻ

text_fields
bookmark_border
തൃശൂര്‍: ജില്ല കോൺഗ്രസ് നേതൃസംഗമത്തിൽ പ്രവർത്തകർക്കെതിരെ തുറന്നടിച്ച് കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ. കോണ്‍ഗ്രസ് നിലനില്‍ക്കണമെങ്കില്‍ പ്രവര്‍ത്തനരീതി മാറണമെന്നും സേവനം കൊണ്ടും വിനയം കൊണ്ടും മാത്രമാണ് കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിയുകയെന്നും കെ. സുധാകരന്‍ പറഞ്ഞു. പ്രവർത്തിക്കാൻ കഴിയാത്തവർ വേറെ ഏതെങ്കിലും തൊഴിലെടുത്ത് ജീവിക്കുകയാണ് നല്ലത്​. ഈ പാര്‍ട്ടി വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ നമ്മള്‍ മാറണം. അല്ലെങ്കില്‍ കാലം നമ്മെ മാറ്റും. അപ്പോള്‍ കോണ്‍ഗ്രസ് ഉണ്ടാകില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവര്‍ മുന്നോട്ടുവരണം. പാരമ്പര്യവും സർവിസും കൊണ്ട് കാര്യമില്ല. മേയ് 31നുള്ളില്‍ ജില്ലയിലെ സി.യു.സികളുടെ രൂപവത്​കരണം പൂര്‍ത്തിയാക്കണം. അംഗത്വം ചേര്‍ക്കാത്തവര്‍ താന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ ഭാരവാഹികളായി ഉണ്ടാകില്ല. ജോലി ചെയ്യുന്നവര്‍ക്കായിരിക്കും അംഗീകാരമെന്നും സുധാകരൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story