Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:34 AM IST Updated On
date_range 30 April 2022 5:34 AM ISTമണൽകടത്തും വയൽ നികത്തലും വ്യാപകം, അധികൃതർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി നാട്ടുകാർ
text_fieldsbookmark_border
തിരൂർ: അനധികൃത മണൽകടത്തും വയൽ നികത്തലും വ്യാപകമായിട്ടും നടപടിയെടുക്കാത്ത അധികൃതർക്കെതിരെ പരാതിയുമായി നാട്ടുകാർ. വളാഞ്ചേരിയിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നും വൻതോതിലാണ് അനധികൃതമായി മണൽ കടത്തുന്നത്. ഇവിടെനിന്ന് കടത്തുന്ന മണൽ ഉപയോഗിച്ച് തൃപ്രങ്ങോട്, തിരുനാവായ ഉൾപ്പെടെ പ്രദേശങ്ങളിലെ വയൽ വൻതോതിൽ നികത്തുന്നതായാണ് പരാതി. രാത്രികാലങ്ങളിലാണ് കാടാമ്പുഴ, കൽപകഞ്ചേരി, തിരൂർ പൊലീസ് സ്റ്റേഷൻ പരിധികളിലൂടെ മണൽ കടത്ത് തകൃതിയായി നടക്കുന്നത്. മണൽകടത്ത് സംഘങ്ങൾക്ക് ചില ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം. വളാഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും കുന്നുകളും മറ്റും നികത്തിയാണ് മണൽ കടത്തുന്നതെന്നും നാട്ടുകാർ പറഞ്ഞു. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇത്തരത്തിൽ വൻതോതിൽ പരസ്യമായി മണൽ കടത്താൻ കഴിയില്ലെന്നും നാട്ടുകാർ ആരോപിച്ചു. മണൽ കടത്തിന് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുണ്ടെന്ന് കാണിച്ച് നാട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story