Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനമ്പോർകാവ്​...

നമ്പോർകാവ്​ മേടഭരണി-കാർത്തിക വേല

text_fields
bookmark_border
തൃശൂർ: വെളുത്തൂർ ശ്രീ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മേടഭരണി-കാർത്തിക വേല മേയ് ഒന്ന്​, രണ്ട്​ തീയതികളിൽ ആഘോഷിക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വേലയോടനുബന്ധിച്ച്​ ശനിയാഴ്ച വൈകീട്ട്​ പനമണ്ണ ശശി, മട്ടന്നൂർ ശ്രീകാന്ത് എന്നിവരുടെ ഇരട്ട തായമ്പക അരങ്ങേറും. മേയ്​ ഒന്നിന്​ രാവിലെ സോപാനസംഗീതം, പഞ്ചരത്നകീർത്തനം, ഉച്ചക്ക് ഒന്നിന് പകൽപൂരം, വൈകീട്ട് ഏഴിന്​ വർണമഴ, രാത്രി 10ന് ഇരട്ടതായമ്പക എന്നിവ നടക്കും. മേയ് രണ്ടിന് കാർത്തിക വേല, പുലർച്ച ഒന്നിന് തുടർന്ന് കാളകളി, പറയൻതുള്ളൽ, തെയ്യം, മുടിയാട്ടം, വിവിധ ദേശങ്ങളിലെ വേലവരവ്, പാലത്തറമേളം, കാവുതീണ്ടൽ എന്നിവയോടെ സമാപിക്കും. നമ്പോർക്കാവ് ദേവസ്വം വേലയോടനുബന്ധിച്ച്​ കലാകാരന്മാർക്ക് നൽകിവരുന്ന സുവർണമുദ്ര സോപാന സംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാറിന് സമർപ്പിക്കും. വാർത്തസമ്മേളനത്തിൽ ദേവസ്വം പ്രസിഡന്‍റ്​ രാമചന്ദ്രൻ കറുത്തേതിൽ, സെക്രട്ടറി പള്ളിയിൽ കൃഷ്ണൻ കുട്ടി നായർ, കറുത്തേതിൽ കൃഷ്ണകുമാർ തുടങ്ങിയവർ പ​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story