Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറേഷൻ കാർഡ് വിതരണം...

റേഷൻ കാർഡ് വിതരണം സുതാര്യമാക്കും -മന്ത്രി

text_fields
bookmark_border
ചേർപ്പ്: റേഷൻ കട അടിസ്ഥാനത്തിൽ വിജിലൻസ് കമ്മിറ്റികൾ രൂപവത്​കരിച്ച് അർഹരായ കുടുംബങ്ങളെ കണ്ടെത്തി റേഷൻ കാർഡ് വിതരണം സുതാര്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ചേർപ്പിൽ നവീകരിച്ച സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തുതലത്തിൽ റേഷൻ കടകൾ ആധുനികവത്​കരിക്കുമെന്നും ലക്ഷം കാർഡുകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സി.സി. മുകുന്ദൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സപ്ലൈകോ ചെയർമാൻ സഞ്ജീബ്​ പട്ജോഷി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.കെ. ഡേവിസ്, ജില്ല പഞ്ചായത്ത് അംഗം വി.ജി. വനജ കുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എ.കെ. രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്‍റ്​ സുജിഷ കള്ളിയത്ത്, സിനി പ്രദീപ്, പി.വി. അശോകൻ, കെ.എസ്. സതീഷ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story