Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:55 AM IST Updated On
date_range 29 April 2022 5:55 AM ISTമുൻ മന്ത്രി എം.വിജയകുമാർ ടി. ശിവദാസമേനോനെ സന്ദർശിച്ചു
text_fieldsbookmark_border
മുൻ മന്ത്രി എം. വിജയകുമാർ ടി. ശിവദാസമേനോനെ സന്ദർശിച്ചു മഞ്ചേരി: മുന്‍ മന്ത്രിയും സ്പീക്കറുമായ എം. വിജയകുമാര്‍, മുൻ മന്ത്രി ടി. ശിവദാസമേനോനെ സന്ദര്‍ശിച്ചു. മഞ്ചേരി കച്ചേരിപ്പടിയിലെ മകളുടെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന ശിവദാസമേനോനെ കാണാൻ വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് വിജയകുമാർ എത്തിയത്. 20 മിനിറ്റോളം വീട്ടിൽ ചെലവഴിച്ചു. നിയമസഭയിലെ പഴയ സമ്മേളനങ്ങളും മറ്റും ചർച്ചയായി. ശിവദാസമേനോന്‍റെയും മറ്റു നിയമസഭ അംഗങ്ങളുടെയുമടക്കം പ്രസംഗങ്ങള്‍ പുസ്തകമാക്കുന്നുണ്ടെന്നും അതിനുള്ള പ്രവർത്തനങ്ങൾ റിസര്‍ച്ച് വിഭാഗം ആരംഭിച്ചതായും അവർ ബന്ധപ്പെടുമെന്നും വിജയകുമാർ പറഞ്ഞു. പയ്യനാട് സ്റ്റേഡിയവും സ്‌പോര്‍ട്‌സ് അക്കാദമിയും ഉള്‍പ്പെടെ സംസ്ഥാനത്ത് നടപ്പാക്കിയ കായിക പുരോഗതി അടയാളപ്പെടുത്തിയ 'കായികകേരളം സുവർണമുദ്രകൾ' പുസ്തകം വിജയകുമാര്‍ ശിവദാസമേനോന് നല്‍കി. പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‍റെ സെമി ഫൈനൽ മത്സരം കാണാനാണ് വിജയകുമാർ മഞ്ചേരിയിലെത്തിയത്. സി.പി.എം ജില്ല സെക്രട്ടേറിയേറ്റ് അംഗം വി.എം. ഷൗക്കത്ത്, ഏരിയ സെക്രട്ടറി വി. അജിത്ത്കുമാര്‍, അസൈന്‍കാരാട്ട് എന്നിവരും വിജയകുമാറിനോടൊപ്പം ഉണ്ടായിരുന്നു. me m vijaykumar : മുൻ മന്ത്രിയും സ്പീക്കറുമായ എം. വിജയകുമാർ ടി. ശിവദാസമേനോനെ കാണാൻ മഞ്ചേരിയിലെ വീട്ടിലെത്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
