Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:55 AM IST Updated On
date_range 29 April 2022 5:55 AM ISTസൗജന്യ ഓറിയന്റേഷന് ക്ലാസ് സംഘടിപ്പിച്ചു
text_fieldsbookmark_border
ഓറിയന്‍റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു കൊണ്ടോട്ടി: ഫേസ് മര്‍കസ് ഇന്‍റര്‍നാഷനല്‍ സ്കൂളും സെന്‍റര്‍ ഫോര്‍ കരിയര്‍ ഗൈഡന്‍സും സംയുക്തമായി സി.യു.ഇ.ടി, ഐ.പി.മാറ്റ് സൗജന്യ ഓറിയന്റേഷന് ക്ലാസ് സംഘടിപ്പിച്ചു. കൊണ്ടോട്ടി ഫേസ് മര്‍കസ് കാമ്പസില്‍ നടന്ന പരിപാടി ഫേസ് മര്‍കസ് ഇന്‍റര്‍നാഷനല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഹാരിസ് പരേങ്ങല്‍ ഉദ്ഘാടനം ചെയ്തു. സിജി കോംപറ്റീറ്റിവ് എക്‌സാം ട്രെയിനറും തിരുവനന്തപുരം സിവില്‍ സര്‍വിസ് അക്കാദമി അധ്യാപകനുമായിരുന്ന കെ.എ. മുനീര്‍ ക്ലാസിന് നേതൃത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ കെ.കെ. ഇന്‍സാഫ്, യൂസുഫ് സബാഹ്, എന്‍. കെ. ബാസില്‍ തുടങ്ങിയവര്‍ സംസാരിച്ചു. മേയ് അഞ്ചിന് തുടര്‍ പരിശീലനം ആരംഭിക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി +918589011666 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു. പടം me kdy 4 markas class : കൊണ്ടോട്ടി ഫേസ് മര്‍കസ് കാമ്പസില്‍ നടന്ന സൗജന്യ ഓറിയന്റേഷന് ക്ലാസ് കെ.എം. മുനീര്‍ നയിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story