Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹയർ സെക്കൻഡറി...

ഹയർ സെക്കൻഡറി മൂല്യനിർണ്ണയ ക്യാമ്പുകളിൽ ജാഗ്രതാ ദിനം ആചരിച്ചു

text_fields
bookmark_border
ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകളിൽ ജാഗ്രത ദിനം ആചരിച്ചു മഞ്ചേരി: ഹയർ സെക്കൻഡറി മേഖലയിൽ നിരന്തരം അടിച്ചേൽപിക്കുന്ന അശാസ്ത്രീയ നിർദേശങ്ങൾക്കും അഭിപ്രായസ്വാതന്ത്ര്യ നിഷേധത്തിനുമെതിരെ ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എഫ്.എച്ച്.എസ്.ടി.എ) മൂല്യനിണയ ക്യാമ്പുകളിൽ ജാഗ്രത ദിനം ആചരിച്ചു. മൂല്യനിർണയത്തിനുള്ള പേപ്പറുകളുടെ എണ്ണം അശാസ്ത്രീയമായി വർധിപ്പിച്ചതിനെതിരെ അധ്യാപകർ നടത്തിയ സമരത്തിന്‍റെ ഫലമായാണ് എണ്ണം കുറക്കാൻ സർക്കാർ തയാറായത്. കൃത്യവും സൂക്ഷ്മവുമായി മൂല്യനിർണയം നടത്താനുള്ള അന്തരീക്ഷം ഇല്ലാതാക്കിയും അധ്യാപകർക്കെതിരെ അനാവശ്യ ശിക്ഷാനടപടികൾ കൈക്കൊണ്ടുമുള്ള സമീപനം ഹയർ സെക്കൻഡറി അധ്യാപകർ ഒറ്റക്കെട്ടായി ചെറുക്കുമെന്നും നേതാക്കൾ പറഞ്ഞു. മഞ്ചേരിയിൽ നടന്ന ജാഗ്രത ദിനാചരണത്തിന് ഷാം, ടി.എസ്. ഡാനിഷ്, എ. അബൂബക്കർ, നുഹ്മാൻ ഷിബിലി, എ. രാജേഷ്, പി. ഉണ്ണികൃഷ്ണൻ, കെ. ഷബീറലി, ഹാമിദ് ഹുസൈൻ, കെ.കെ. മുഹമ്മദ് അഷ്റഫ്, സി.പി. സതീഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story