Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊലീസിനെ കൈയേറ്റം...

പൊലീസിനെ കൈയേറ്റം ചെയ്ത സംഭവം: നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
മേ​ലാ​റ്റൂ​ർ: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​യേ​റ്റം ചെ​യ്യു​ക​യും കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ നാ​ല് പേ​രെ മേ​ലാ​റ്റൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രു​വാ​ര​കു​ണ്ട് ക​ണ്ണ​ത്ത് സ്വ​ദേ​ശി ത​വ​ളേ​ങ്ങ​ൽ നി​സാ​മു​ദ്ദീ​ൻ, പു​ൽ​വെ​ട്ട സ്വ​ദേ​ശി ശ​ങ്ക​രാ​യി​ക്കു​ന്ന​ത്ത് ജി​നീ​ഷ് മാ​ത്യു, എ​ട​പ്പ​റ്റ പു​ളി​യ​ക്കോ​ട് സ്വ​ദേ​ശി കു​ന്നു​മ്മ​ൽ സ്വ​രാ​ജ് പോ​ൾ, പു​ല്ലു​പ​റ​മ്പ് സ്വ​ദേ​ശി പു​ന്ന​ശ്ശേ​രി ജോ​ബി മാ​ത്യു എ​ന്നി​വ​രാ​ണ് പൊ​ലീ​സി‍ൻെറ പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ചെ​മ്മാ​ണി​യോ​ടു​ള്ള സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ വീ​ടി​ന് മു​ൻ​വ​ശ​ത്തെ ഷെ​ഡി​ൽ ഇ​ടി​ച്ച് നാ​ശം വ​രു​ത്തു​ക​യും വാ​ഹ​നം നി​ർ​ത്താ​തെ പോ​കു​ക​യും ചെ​യ്തു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മേ​ലാ​റ്റൂ​ർ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ചെ​മ്മാ​ണി​യോ​ട് ഓ​ഡി​റ്റോ​റി​യ​ത്തി‍ൻെറ പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ൽ വാ​ഹ​നം ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് സ്ഥ​ല​ത്തു​നി​ന്നും പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ക​യും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ൾ പ്ര​തി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളു​ടെ അ​ക്ര​മ​ണ​ത്തി​ൽ ഒ​രു പൊ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. പ്ര​തി​ക​ളെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. മ​ണ​ൽ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ലോ​റി പൊ​ലീ​സ് പി​ടി​കൂ​ടി എ​ട​വ​ണ്ണ: ചാ​ലി​യാ​ർ പു​ഴ​യി​ൽ​നി​ന്ന് മ​ണ​ൽ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ലോ​റി എ​ട​വ​ണ്ണ പൊ​ലീ​സ് പി​ടി​കൂ​ടി. ചാ​ലി​യാ​റി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ണ​ലെ​ടു​ക്കു​ന്നു എ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ട​വ​ണ്ണ ​പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ണ​ലു​മാ​യി ഒ​രു ലോ​റി പി​ടി​യി​ലാ​യ​ത്. പു​ല​ർ​ച്ച 2.30ന് ​എ​ട​വ​ണ്ണ പോ​ത്തു​പെ​ട്ടി​യി​ൽ വെ​ച്ചാ​ണ് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സ് എ​ത്തി​യ​തോ​ടെ ലോ​റി​യു​ടെ ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും എ​ട​വ​ണ്ണ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ചാ​ലി​യാ​റി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ണ​ലെ​ടു​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച നാ​ലോ​ളം ലോ​റി​ക​ൾ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ്യ​ഴാ​ഴ്ച ഒ​രു ലോ​റി കൂ​ടി പി​ടി​കൂ​ടി​യ​ത്. എ​ട​വ​ണ്ണ ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​ൽ മ​ജീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ എ​സ്.​ഐ എം. ​അ​സൈ​നാ​ർ, എ​ൻ.​പി. സു​നി​ൽ, അ​ഭി​ലാ​ഷ് കൈ​പ്പി​നി, കെ.​ടി. ആ​ശി​ഫ് അ​ലി, ടി. ​നി​ബി​ൻ​ദാ​സ്, ജി​യോ ജേ​ക്ക​ബ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മ​ണ​ൽ​ലോ​റി പി​ടി​കൂ​ടി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story