Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വലാത്ത്​ നഗർ പ്രാർഥന...

സ്വലാത്ത്​ നഗർ പ്രാർഥന സമ്മേളനത്തിന് സമാപനം

text_fields
bookmark_border
മലപ്പുറം: മഅ്​ദിൻ സ്വലാത്ത്​ നഗറിലെ റമദാൻ 27ാം രാവിലെ​ പ്രാർഥന സമ്മേളനത്തിന്​ സമാപനം. കോവിഡ്​ കാരണം​ രണ്ടു​ വർഷത്തിനു​ ശേഷമാണ്​ പ്രാർഥന സമ്മേളനം നടക്കുന്നത്.​ സമസ്ത ഉപാധ്യക്ഷന്‍ അലി ബാഫഖി തങ്ങളുടെ പ്രാരംഭ പ്രാർഥനയോടെ സമാപന പരിപാടികള്‍ക്ക് തുടക്കമായി. അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാർ ഉദ്ഘാടനം നിര്‍വഹിച്ചു. സമസ്ത പ്രസിഡന്‍റ്​ ഇ. സുലൈമാന്‍ മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. മഅ്​ദിന്‍ അക്കാദമി ചെയര്‍മാന്‍ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രതിജ്ഞക്കും സമാപന പ്രാർഥനക്കും നേതൃത്വം നല്‍കി. രാജ്യത്തിന്‍റെ ഭരണഘടനയെ നോക്കുകുത്തിയാക്കി നിയമം കൈയിലെടുക്കുന്ന അക്രമിക്കൂട്ടങ്ങളെ നിലക്കുനിര്‍ത്താന്‍ ഭരണകൂടങ്ങള്‍ തയാറാകണമെന്ന്​ സമീപകാലത്ത് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന ഏകപക്ഷീയ ആക്രമണങ്ങള്‍ പരാമര്‍ശിച്ച് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ആവശ്യപ്പെട്ടു. സംഗമത്തിൽ ആക്രമണങ്ങള്‍ക്കും ലഹരിവിപത്തിനുമെതിരെ പ്രതിജ്ഞയും എടുത്തു. ആയിരങ്ങള്‍ സംബന്ധിച്ച ഇഫ്താർ സംഗമവുമുണ്ടായി. സംഗമത്തോടനുബന്ധിച്ച്​ വിവിധ പരിപാടികളും നടന്നു. ഉമര്‍ ബിന്‍ ഹഫീള്, സ്വബാഹുദ്ദീന്‍ രിഫാഈ, മുഹമ്മദ് അനസ് ഖലഫ് അല്‍ഈസാവി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്​ലിയാർ, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്​ലിയാർ, കെ.കെ. അഹ്മദ് കുട്ടി മുസ്​ലിയാര്‍ കട്ടിപ്പാറ, കെ.പി. അബൂബക്കര്‍ മുസ്​ലിയാര്‍ പട്ടുവം, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ത്വാഹാ തങ്ങള്‍ സഖാഫി, പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, കെ.വൈ. നിസാമുദ്ദീന്‍ ഫാളിലി, ചാലിയം എ.പി. അബ്ദുല്‍ കരീം ഹാജി എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: m3 madin: മഅ്​ദിൻ സ്വലാത്ത്​ നഗറിലെ റമദാൻ 27ാം രാവിലെ​ പ്രാർഥന സമ്മേളന​ സമാപനം അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story