Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:45 AM IST Updated On
date_range 29 April 2022 5:45 AM ISTതദ്ദേശ സ്ഥാപനങ്ങളിൽ ആസൂത്രണ സമിതിയും വർക്കിങ് ഗ്രൂപ്പും അഴിച്ചുപണിയാം
text_fieldsbookmark_border
പെരിന്തൽമണ്ണ: തദ്ദേശ സ്ഥാപനങ്ങളിൽ 14ാം പഞ്ചവത്സര പദ്ധതിക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലെ ആസൂത്രണ സമിതിയും വർക്കിങ് ഗ്രൂപ്പുകളും ആവശ്യമെങ്കിൽ പുനഃസംഘടിപ്പിക്കാം. സമ്പൂർണ വാർഷിക പദ്ധതിയുടെ കരട് രൂപം തദ്ദേശ സ്ഥാപനങ്ങൾ ജൂൺ ഒമ്പതിനകം ജില്ല ആസൂത്രണ സമിതിക്ക് സമർപ്പിക്കാനാണ് നിർദേശം. അതിന് മുമ്പ് തദ്ദേശ സ്ഥാപനങ്ങളിൽ നിർവഹണ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടുന്ന പ്രോജക്ട് സെൽ രൂപവത്കരിക്കണം. 13ാം പദ്ധതിയിൽനിന്ന് വ്യത്യസ്തമായ പല കാര്യങ്ങളും പുതിയ മാർഗനിർദേശത്തിലുണ്ട്. ഭരണസമിതികൾ ചേർന്ന് ഇവ ചർച്ചചെയ്ത് സമ്പൂർണ വാർഷിക പദ്ധതി ചേരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story