Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ലയിലെ നിരോധനാജ്ഞ...

ജില്ലയിലെ നിരോധനാജ്ഞ പിൻവലിച്ചു

text_fields
bookmark_border
പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളെത്തുടർന്ന് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. ഏപ്രിൽ 16നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 20 വരെയായിരുന്നു ഏർപ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് നീട്ടുകയായിരുന്നു. ഒരുദിവസത്തിനിടെ രണ്ട്​ കൊലപാതകങ്ങൾ ഉണ്ടായതോടെയാണ്​ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എലപ്പുള്ളിയിൽ എസ്‌.ഡി.പി.ഐ നേതാവ് സുബൈറിനെ കൊലപ്പെടുത്തി 24 മണിക്കൂർ തികയും മുമ്പ്​ ആർ.എസ്.എസ് നേതാവ്​ ശ്രീനിവാസനെയും കൊലപ്പെടുത്തിയിരുന്നു. നഗരത്തിലെ മേലാമുറിയില്‍ കടയില്‍ കയറിയാണ് ശ്രീനിവാസനെ വെട്ടിക്കൊന്നത്. തുടർ സംഘർഷ സാധ്യത നിലനിന്നതോടെയാണ്​ ജില്ല ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്​. തുടർന്ന്​ പരിശോധനകൾക്കും ക്രമസമാധാന പാലനത്തിനുമായി കൂടുതല്‍ പൊലീസിനെയും നഗരപരിധിയിൽ വിന്യസിച്ചു. സംഘർഷ സാധ്യതക്ക്​ അയവ്​ വന്നതോടെയാണ് നിരോധനാജ്ഞ പിൻവലിച്ചത്. നിരോധനാജ്ഞ ലംഘനം; നടപടി വേണമെന്ന്​ പാലക്കാട്​: നിരോധനാജ്ഞ നിലനിൽക്കുമ്പോൾ നൂറുകണക്കിന്​ ആളുകളെ പ​​ങ്കെടുപ്പിച്ച്​ സർക്കാർ വാർഷികാഘോഷ പരിപാടി സംഘടിപ്പിച്ചത്​ നിയമവ്യവസ്ഥയെ കളിയാക്കലാണെന്ന്​ വി.കെ. ശ്രീകണ്​ഠൻ എം.പി. നഗരപരിധിയിൽ ​സംഘർഷസാധ്യത നിലനിൽക്കുന്നുവെന്ന പൊലീസ്​ മുന്നറിയിപ്പിനെ തുടർന്നാണ്​ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ്​ സർക്കാർ വാദം. എന്നാൽ, ​ഇതെല്ലാം കാറ്റിൽപറത്തി കഴിഞ്ഞ ദിവസം ഡി.വൈ.എഫ്​.ഐ പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തിയിരുന്നു. വ്യാഴാഴ്ച നിരോധനാജ്ഞ നിലനിൽക്കെ തന്നെയാണ്​ നഗരത്തിൽ 'എന്‍റെ കേരളം' പ്രദർശന പരിപാടിക്കായി ഘോഷയാത്ര നടത്തിയത്​. ഇരുചക്രവാഹനത്തിൽ രണ്ടാൾ യാത്ര ചെയ്താൽ വഴിയിലിറക്കിവിട്ട്​ പിഴയീടാക്കുകയും വണ്ടി കസ്റ്റഡിയിലെടുക്കുകയും ചെയ്ത പൊലീസ്​ പരസ്യമായി നിയമലംഘനം നടത്തിയവർക്കെതിരെ കേസെടു​ക്കാൻ തയാറാകണം. നിരോധനാജ്ഞ നിലനിൽക്കുന്ന സമയത്ത്​ നൂറുകണക്കിന്​ ആളുകളെ അണിനിരത്തി 'എന്‍റെ കേരളം' പരിപാടി ഉദ്​ഘാട​നം ചെയ്യാനെത്തിയ മന്ത്രിയടക്കമുള്ളവർക്കെതിരെ നടപടി വേണമെന്നും എം.പി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story