Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊലീസ്...

പൊലീസ് അതിക്രമങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും -എസ്.ഡി.പി.ഐ

text_fields
bookmark_border
പാലക്കാട്: ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ കരുതൽ തടങ്കൽ എന്ന പേരിൽ നിരവധി പ്രവർത്തകരെയാണ് വീടുകളിൽനിന്ന്​ കൊണ്ടുപോയി അറസ്റ്റ് ചെയ്യുന്നതെന്ന് എസ്.ഡി.പി.ഐ ജില്ല നേതൃയോഗം കുറ്റപ്പെടുത്തി. കേസ് അന്വേഷണത്തിന്‍റെ പേരിൽ പൊലീസ് നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ആർ.എസ്.എസിന്​ വേണ്ടിയുള്ള ഇത്തരം പൊലീസ് അതിക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണം. ജില്ല പ്രസിഡന്‍റ്​ ഷെഹീർ ചാലിപ്പുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.കെ. ഉസ്മാൻ, അജ്മൽ ഇസ്മാഈൽ, സംസ്ഥാന സമിതി അംഗം എസ്.പി. അമീറലി, ജില്ല ജനറൽ സെക്രട്ടറി കെ.ടി. അലവി, സെക്രട്ടറി വാസു വല്ലപ്പുഴ, അലി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story