Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅമിത ടോൾ നിരക്ക്​:...

അമിത ടോൾ നിരക്ക്​: പാലക്കാട്, തൃശൂർ ജില്ലകളിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

text_fields
bookmark_border
പാലക്കാട്: പന്നിയങ്കരയിലെ ടോൾ നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകളും, ജീവനക്കാരും ടോൾ പ്ലാസക്ക്​ മുന്നിൽ നടത്തുന്ന അനിശ്ചിതകാല ധർണക്ക്​ ഐക്യദാർഢ്യമറിയിച്ച് പാലക്കാട്, തൃശൂർ ജില്ലകളിലെ സ്വകാര്യ ബസുടമകൾ വ്യാഴാഴ്ച പണിമുടക്കും. തൃശൂർ-പാലക്കാട് സ്വകാര്യ ബസുടമ തൊഴിലാളി സംയുക്ത സമിതി നേതൃത്വത്തിലാണ് പണിമുടക്ക്​. രണ്ട് ജില്ലകളിലെ മുവ്വായിരത്തോളം സ്വകാര്യ ബസുകൾ പണിമുടക്കിൽ പ​ങ്കെടുക്കും. പന്നിയങ്കര ടോൾ പ്ലാസ വഴി സർവിസ് നടത്തുന്ന തൃശൂർ-പാലക്കാട്, ഗോവിന്ദാപുരം, കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം റൂട്ടുകളിലെ നൂറ്റമ്പതോളം സ്വകാര്യബസുകൾ നടത്തുന്ന സമരം വ്യാഴാഴ്ച 23ാം ദിവസത്തിലേക്ക് കടന്നു. പന്നിയങ്കരയിൽ സ്വകാര്യബസുകളിൽനിന്ന്‌ ഈടാക്കുന്നത് വാളയാറിലുള്ളതിനേക്കാൾ 11 ഇരട്ടി തുകയാണെന്ന്​ ബസുടമകൾ പറയുന്നു. ബുധനാഴ്ച തരൂർ എം.എൽ.എ പി.പി. സുമോദ്​ മുൻകൈയെടുത്ത്​ യോഗം വിളിച്ചിരുന്നെങ്കിലും കരാർ കമ്പനി​ പ്രതി​നിധികൾ പ​ങ്കെടുത്തില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story