Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരാധനാലയങ്ങളിലെ...

ആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം: കുട്ടികൾ പരാതിപ്പെട്ടാൽ രണ്ടു മണിക്കൂറിനുള്ളിൽ പരിഹരിക്കണം

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം സംബന്ധിച്ച് കുട്ടികൾ പരാതിപ്പെട്ടാൽ രണ്ടു മണിക്കൂറിനുള്ളിൽ പരിഹാരം കാണണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവായി. എല്ലാ ആരാധനാലയങ്ങളിലും പ്രാർഥന യോഗങ്ങളിലും ഉത്സവപ്പറമ്പുകളിലും മതപരമായ ചടങ്ങുകളിലും ഉച്ചഭാഷിണികളും മൈക്രോഫോണുകളും വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നത് ശബ്ദമലിനീകരണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണെന്ന് ഉറപ്പുവരുത്തണം. ഇതിന് ആവശ്യമായ ഉത്തരവുകൾ ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എന്നിവർ പുറപ്പെടുവിക്കണമെന്നും കമീഷൻ അംഗം റെനി ആന്റണി നിർദേശം നൽകി. കുട്ടികളുടെയും പൊതുജനങ്ങളുടെയും പരാതികളിൽ പൊലീസ് ഓഫിസർമാർ ആവശ്യപ്പെടുമ്പോൾ ശബ്ദതീവ്രത പരിശോധിച്ച് നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story