Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനസ്​ എടത്തൊടികക്ക്​...

അനസ്​ എടത്തൊടികക്ക്​ സർക്കാർ സർവിസിൽ ജോലി നൽകും -മന്ത്രി

text_fields
bookmark_border
പരിഗണനക്ക്​ നന്ദിയെന്ന്​ അനസ്​ കൊണ്ടോട്ടി: സംസ്ഥാനത്തിനും രാജ്യത്തിനും കാല്‍പന്ത്​ കളിയില്‍ മികച്ച നേട്ടങ്ങളുണ്ടാക്കിയ അനസ് എടത്തൊടികയെ ചേര്‍ത്തുപിടിച്ച്​ സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വിസില്‍ അനസിന് അര്‍ഹമായ തസ്തികയില്‍ ജോലി നല്‍കുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍ അറിയിച്ചു. അനസിനെ സർക്കാർ സർവിസിലേക്ക്​ പരിഗണിക്കണമെന്ന ആവശ്യത്തിൽ തുടർനടപടികളില്ലാത്തതിനെ തുടർന്ന്​ ടി.വി. ഇബ്രാഹിം എം.എൽ.എ നടത്തിയ ചർച്ചയിലാണ്​ മന്ത്രി ഇക്കാര്യമറിയിച്ചത്​. അനസി​ന്​ സർക്കാർ ജോലി ലഭിച്ചില്ലെന്ന്​ കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഒരു പതിറ്റാണ്ടിലേറെയായി ഫുട്​ബാള്‍ മൈതാനങ്ങളില്‍ നിറസാന്നിധ്യമായ അനസിന് പരിഗണന ലഭിച്ചില്ലെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെയാണ് കായിക താരങ്ങള്‍ക്കുള്ള തൊഴില്‍ പട്ടികയില്‍ അനസിന്‍റെ പേര് മന്ത്രി പ്രഖ്യാപിച്ചത്. സര്‍ക്കാറിന്‍റെ പരിഗണനക്ക് നന്ദിയെന്ന് അനസ്​ പ്രതികരിച്ചു. കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡിലെ മുണ്ടപ്പലം സ്വദേശിയായ അനസ് ദേശീയതലത്തില്‍വരെ മലപ്പുറത്തിന്റെ ഫുട്​ബാള്‍ പെരുമ വിളിച്ചറിയിച്ച താരമാണ്. 2010ല്‍ കേരളത്തിനായി സന്തോഷ് ട്രോഫി ടീമിലിടം ലഭിച്ചതു​ മുതല്‍ ദേശീയ താരമെന്ന നിലയിലുള്ള അനസിന്റെ വളര്‍ച്ച വേഗത്തിലായിരുന്നു. 2016 മുതല്‍ 20 വരെ ദേശീയ ടീമിന്റെ ഭാഗമായ താരം ഏഷ്യന്‍ കപ്പ്, ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ രാജ്യത്തെ കളിക്കളത്തില്‍ പ്രതിനിധീകരിച്ചു. ഐ-ലീഗ്, ഐ.എസ്.എല്‍ ചാമ്പ്യന്‍ഷിപ്പുകളിലും സജീവമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story