Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:43 AM IST Updated On
date_range 28 April 2022 5:43 AM ISTകാവനൂരിൽ ജലനടത്തം സംഘടിപ്പിച്ചു
text_fieldsbookmark_border
കാവനൂർ: 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി കാവനൂർ പഞ്ചായത്തിലെ ജലാശയങ്ങളെ ശുചീകരിക്കുന്നതിന്റെ ഭാഗമായി ജലനടത്തം സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ-തൊഴിലുറപ്പ് തൊഴിലാളിക്കൾ, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കാളികളായ ജലനടത്തം പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ ആശാരിതോടിനെ തൊട്ടറിഞ്ഞു. ഇതിന്‍റെ ഭാഗമായി പഞ്ചായത്തിലെ നീർച്ചാലുകൾ ഉൾപ്പെടെയുള്ള ജലസ്രോതസുകൾ വരും ദിവസങ്ങളിൽ വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ നടത്തുമെന്ന് കാവനൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉസ്മാൻ പറഞ്ഞു. ഇതിനായി ഓരോ വാർഡിലും എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി ജലസമിതിയും രൂപവത്കരിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് ദിവ്യ രതീഷ്, സ്ഥിരംസമിതി അധ്യക്ഷരായ പി.പി. ഇബ്രാഹിം മാസ്റ്റർ, കെ.പി. സൈഫുദ്ദീൻ, ഷെഹർബാൻ ശരീഫ്, വാർഡ് അംഗങ്ങളായ ഫൗസിയ സിദ്ദീഖ്, രാമചന്ദ്രൻ, ഷൈനി രാജൻ, ഫൗസിയ പനോളി, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ കെ.പി. റംല, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സൗമിനി, എൻ.ആർ.ഇ.ജി.എസ് അംഗങ്ങൾ, വിവിധ ക്ലബ് പ്രവർത്തകർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു. me arkd kavanur jala nadatham: കാവനൂരിൽ പഞ്ചായത്ത് പ്രസിഡൻറ് പി.വി. ഉസ്മാന്റെ നേതൃത്വത്തിൽ നടന്ന ജലനടത്തം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story