Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:35 AM IST Updated On
date_range 28 April 2022 5:35 AM ISTപാസിംഗ് ഔട്ട് പരേഡ് വർണ്ണാഭമായി
text_fieldsbookmark_border
പാസിങ് ഔട്ട് പരേഡ് വർണാഭമായി പാണ്ടിക്കാട്: കൊളപ്പറമ്പ് ഇന്ത്യ റിസർവ് ബറ്റാലിയൻ ക്യാമ്പിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ ഒമ്പത്, പത്ത് ബാച്ച് റഗുലർ വിങ് റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾമാരുടെ പാസിങ് ഔട്ട് പരേഡ് വർണാഭമായി. ഐ.ആർ.ബി കമാൻഡന്‍റ് പദം സിങ് സല്യൂട്ട് സ്വീകരിച്ചു. രണ്ട് ബാച്ചുകളിലായി 54 അംഗങ്ങളാണ് പരിശീലനം പൂർത്തിയാക്കി കർമ പഥത്തിലേക്കിറങ്ങുന്നത്. ഡെപ്യൂട്ടി കമാൻഡന്‍റ് സി.കെ. പ്രകാശൻ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി കമാൻഡന്‍റുമാരായ സി.പി. അജിത്കുമാർ, രമേഷ് കുമാർ, അസിസ്റ്റന്‍റ് കമാൻഡന്‍റുമാരായ കെ.എ. ബഷീർ, വിനോദ്, മനോജ് സെബാസ്റ്റ്യൻ തുടങ്ങിയവർ പരേഡിന് നേതൃത്വം നൽകി. പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. റാബിയത്ത്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.ആർ. രോഹിൽ നാഥ്, അംഗങ്ങളായ പി. സുനീർ, കെ.ടി. ഗിരീഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു. പടം me pnkd 1 police : പരിശീലനം പൂർത്തിയാക്കിയ ഒൻപത്, പത്ത് ബാച്ച് റഗുലർ വിങ് റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾമാരുടെ പാസിങ് ഔട്ട് പരേഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
