Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:53 AM IST Updated On
date_range 27 April 2022 5:53 AM ISTകേന്ദ്ര സർവകലാശാല പ്രവേശനം: പ്രത്യേക പദ്ധതി ആവിഷ്കരിച്ച് കൊണ്ടോട്ടി എം.എൽ.എ
text_fieldsbookmark_border
കേന്ദ്ര സർവകലാശാല പ്രവേശനം: പ്രത്യേക പദ്ധതി ആവിഷ്കരിച്ച് കൊണ്ടോട്ടി എം.എൽ.എ കൊണ്ടോട്ടി: കേന്ദ്ര സർവകലാശാലകളിലെ പ്രവേശനത്തിന് കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പാക്കാൻ ടി.വി. ഇബ്രാഹീം എം.എൽ.എയുടെ നേതൃത്വത്തിൽ കെ-സ്റ്റാര്‍ പദ്ധതി നടപ്പാക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മണ്ഡലത്തില്‍ നടന്നു വരുന്ന അക്ഷരശ്രീ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പുതിയ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. പുത്തന്‍ പദ്ധതിയിലൂടെ കേന്ദ്ര സർവകലാശാലകളുടെ കോഴ്‌സുകളും തൊഴില്‍ സാധ്യതകളും പുതുതലമുറക്ക് പരിചയപ്പെടാനാകും. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. ഏപ്രില്‍ 28ന് 10 മണിക്ക് മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക അക്കാദമി ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന പരിപാടി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, കാസർകോട് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി എഡുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഹെഡ് ആന്റ് ഡീന്‍ ആയ പ്രൊഫ. എം.എന്‍. മുഹമ്മദുണ്ണി മുസ്തഫ, സി.ജി.എ.സി. സ്റ്റേറ്റ് ഫാക്കല്‍റ്റി അബ്ദുല്‍ ഹമീദ്, തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story