Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:53 AM IST Updated On
date_range 26 April 2022 5:53 AM ISTജില്ല ആശുപത്രിയില്‍ ഹൃദ് രോഗവിഭാഗം: വായ മൂടിക്കെട്ടി ജനകീയ സമരം
text_fieldsbookmark_border
നിലമ്പൂര്‍: നിലമ്പൂർ ജില്ല ആശുപത്രിയില്‍ ഹൃദ് രോഗവിഭാഗം പ്രവര്‍ത്തനം തുടങ്ങണമെന്ന ആവശ്യവുമായി ജനകീയ കൂട്ടായ്മ വായ മൂടിക്കെട്ടി സമരം നടത്തി. നിലമ്പൂര്‍ ടി.ബി പരിസരത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് ജില്ല ആശുപത്രി പരിസരത്ത് സമാപിച്ചു. ജില്ല ആശുപത്രിയില്‍ ഹൃദ് രോഗ ചികിത്സ സൗകര്യങ്ങള്‍ നടപ്പാക്കുക, ഡോക്ടര്‍മാര്‍ കൃത്യസമയത്ത് ജോലിക്കെത്തുക, ആശുപത്രിയിലെ കാരുണ്യ ഫാര്‍മസി 24 മണിക്കൂറും തുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. നിലമ്പൂര്‍ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സ്‌കറിയ ക്‌നാംതോപ്പില്‍ ഉദ്ഘാടനം ചെയ്തു. ഷാജഹാന്‍ പാത്തിപ്പാറ, റിയാസ് ചെമ്പന്‍, ഷബീറലി മാടാല, അന്‍വര്‍ കല്ലിങ്ങല്‍, നിഷാജലി, അനീഷ്, ടി.കെ. ഗിരിഷ് കുമാര്‍ എന്നിവർ നേതൃത്വം നല്‍കി. Nilambur photo-1 Hospital- നിലമ്പൂർ ജില്ല ആശുപത്രിയില്‍ ഹൃദ് രോഗവിഭാഗം പ്രവര്‍ത്തനം തുടങ്ങണമെന്ന ആവശ്യവുമായി ജനകീയ കൂട്ടായ്മയുടെ വായ മൂടിക്കെട്ടി സമരം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സ്‌കറിയ ക്‌നാംതോപ്പില്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story