Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകായിക പ്രതിഭകളെ...

കായിക പ്രതിഭകളെ കണ്ടെത്താനുള്ള സെലക്ഷന്‍ ട്രയല്‍സ് ഇന്ന്

text_fields
bookmark_border
തേഞ്ഞിപ്പലം: ആറുമുതല്‍ പതിനൊന്നാം ക്ലാസുവരെയുള്ള സ്കൂള്‍ വിദ്യാർഥികള്‍ക്ക് കേരളത്തിലെ മുന്‍നിര സ്പോര്‍ട്സ് സ്‌കൂളുകളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് ചൊവ്വാഴ്ച കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. അത്​ലറ്റിക്സ്, ബോക്സിങ്, ജൂഡോ, ക്രിക്കറ്റ്​, തായ്‌ക്വാൻഡോ, വോളിബാള്‍, ബാസ്‌കറ്റ്ബാള്‍, ഹോക്കി, റെസ്​ലിങ് തുടങ്ങിയവയുടെ സെലക്ഷനാണ് നടക്കുന്നത്. വിദ്യാർഥികള്‍ ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും രണ്ട് ഫോട്ടോയും സഹിതം രാവിലെ എട്ടിന്​ മുമ്പ്​ സ്റ്റേഡിയത്തില്‍ ഹാജരാകണം. ആറ്, ഏഴ് ക്ലാസുകളിലേക്ക് ജനറല്‍ ടെസ്റ്റ് വഴിയും ഒമ്പത്, 10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റിലേക്ക് സംസ്ഥാനതല മെഡല്‍ ജേതാക്കള്‍ക്കും എട്ട്,11 ക്ലാസുകളിലേക്ക് ജനറല്‍ ടെസ്റ്റിനൊപ്പം ഗെയിം പ്രാവീണ്യം കൂടി പരിഗണിച്ചാവും പ്രവേശനം നല്‍കുക. പ്രഗല്​ഭരായ അനവധി കോച്ചുമാരുടെ കീഴില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടി ട്രെയിനിങ് നടത്താന്‍ വിദ്യാർഥികള്‍ക്ക് ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡയറക്ടറേറ്റ് ഓഫ് സ്​പോര്‍ട്സ് ആന്‍ഡ് യൂത്ത് അഫയേഴ്‌സിന്റെ കീഴിലെ സ്​പോര്‍ട്സ് കേരളയാണ് ഈ അവസരം ഒരുക്കുന്നത്​. തിരുവനന്തപുരം ജി.വി രാജ സ്​പോര്‍ട്സ് സ്‌കൂള്‍, കണ്ണൂര്‍ സ്​പോര്‍ട്സ് സ്‌കൂള്‍, തൃശൂര്‍ സ്പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കുള്ള ആറുമുതല്‍ 11 വരെ ക്ലാസുകളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സാണ് നടത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story