Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:38 AM IST Updated On
date_range 26 April 2022 5:38 AM ISTവളാഞ്ചേരി നഗരസഭ കുടിവെള്ള വിതരണം ആരംഭിച്ചു
text_fieldsbookmark_border
വളാഞ്ചേരി: കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ നഗരസഭ കുടിവെള്ള വിതരണം ആരംഭിച്ചു. ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഫ്ലാഗ് ഓഫ് ചെയ്തു. 2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതി വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിലാണ് വിതരണം. നഗരസഭ 16 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, സ്ഥിരംസമിതി അധ്യക്ഷരായ മുജീബ് വാലാസി, ഇബ്രാഹിം മാരാത്ത്, റൂബി ഖാലിദ്, കൗൺസിലർമാരായ കളപ്പുലാൻ സിദ്ദീഖ് ഹാജി, ശിഹാബ് പാറക്കൽ, എൻ. ഈസ, ഷാഹിന റസാഖ്, തസ്ലീമ നദീർ, ബദരിയ, സദാനന്ദൻ കോട്ടീരി, വീരാൻകുട്ടി, കെ.വി. ഉണ്ണികൃഷ്ണൻ, കെ.കെ. ഫൈസൽ അലി തങ്ങൾ, ഇ.പി. അച്യുതൻ, സാജിത, ശൈലജ, ബഷീറ നൗഷാദ്, നഗരസഭ സെക്രട്ടറി ബിജു ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു. MP VNCY Kudi Vella vitharanam.jpg വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ കുടിവെള്ള വിതരണ വാഹനം ഫ്ലാഗ് ഓഫ് ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
