Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ. ശങ്കരനാരായണൻ ജീവിത...

കെ. ശങ്കരനാരായണൻ ജീവിത സായന്തനത്തിലും കർമനിരതൻ

text_fields
bookmark_border
പാലക്കാട്​: ജീവിതസായന്തനത്തിലും കർമനിരതനായിരുന്നു കെ. ശങ്കരനാരായണൻ. പക്ഷാഘാതം വന്ന്​ ശയ്യാവലംബിയാകുന്നതുവരെ ഈ സജീവത നിലനിർത്തി. ഗവർണർ സ്ഥാനം ഒഴിഞ്ഞ്​ പാലക്കാട്ടെത്തിയശേഷം വായനയിൽ കൂടുതൽ ശ്രദ്ധ കേ​ന്ദ്രീകരിക്കുകയായിരുന്നു. പാർട്ടിയിൽ പ്രത്യേകിച്ച്​ ഒരു ചുമതലയും ഇല്ലാതിരുന്നതിനാൽ ശങ്കരനാരായണൻ കക്ഷി വ്യത്യാസമില്ലാതെ പരമാവധി പൊതുപരിപാടികളിൽ സജീവമായി. പ്രസംഗങ്ങൾ അദ്ദേഹത്തിന്​ വളരെയധികം ഊർജ്ജം നൽകിയിരുന്നു. എറ്റവുമൊടുവിൽ പൗരത്വ പ്രക്ഷോഭകാലത്താണ്​ ശങ്കരനാരായണന്‍റെ ശബ്​ദം ഉച്ചത്തിൽ മുഴങ്ങിക്കേട്ടത്​. ബഹുസ്വരതയാണ്​ ഇന്ത്യയുടെ ശക്​തിയെന്ന്​ അദ്ദേഹം ഉണർത്തി. വായനയും പ്രസംഗവും പൊതുപരിപാടികളും നിലച്ചാൽ പിന്നെ ജീവിതംതന്നെ അർഥശൂന്യമാകുമെന്ന്​ അദ്ദേഹം വിശ്വസിച്ചു. ആരോഗ്യമുള്ളിടത്തോളം പൊതുജീവിതത്തിൽ നിറഞ്ഞുനിൽക്കണമെന്നായിരുന്നു മോഹം. മുഖ്യമന്ത്രിയാകണമെന്നതായിരുന്നു നടക്കാതെ പോയ മോഹമെന്ന്​ ശങ്കരനാരായണൻ പറയാറുണ്ടായിരുന്നു. ഗവർണർ ആകുമെന്ന്​ അദ്ദേഹം മനസിൽ പോലും ചിന്തിച്ചിരുന്നില്ല. ഒരു നിയോഗംപോലെ വന്നതാണ്​. അതും ആറ്​ സംസ്ഥാനങ്ങളുടെ ഗവർണർ ചുമതല. നൂറുശതമാനം രാഷ്ട്രീയക്കാരനായിരുന്ന ശങ്കരനാരായണൻ, ഭരണഘടന പദവി അതിന്‍റെ ഗൗരവത്തോടെ തന്നെ​ നിർവഹിച്ചു​. 2014ൽ നരേന്ദ്രമോഡി അധികാരമേറ്റ്​ ആറ്​ മാസത്തികം അവർക്ക്​ താൽപര്യമുള്ളവരെ പലയിടത്തും ഗവർണറാക്കുകയും പലരേയും മാറ്റിതുടങ്ങുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിൽ ഗവർണറായിരുന്ന ശങ്കരനാരായണനെ മിസോറാമിലേക്ക്​ മാറ്റാനായിരുന്നു ​കേന്ദ്ര സർക്കാറിന്‍റെ ആലോചന. ആ വിവരം അറിഞ്ഞപ്പോൾ തന്നെ അദ്ദേഹം രാജി നൽകുകയായിരുന്നു. കടിച്ചുതൂങ്ങി നിൽക്കുന്നത്​ കോൺഗ്രസിന്‍റെ പാരമ്പര്യത്തിന്​ ചേർന്നതല്ലെന്ന തോന്നലാണ്​ രാജിക്ക്​ പ്രേരിപ്പിച്ചത്​. .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story