Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:54 AM IST Updated On
date_range 25 April 2022 5:54 AM ISTഓട്ടോ ഡ്രൈവറെ ബസ് ജീവനക്കാർ മർദിച്ചു
text_fieldsbookmark_border
ബസ് കയറാൻ നിന്നവരെ കയറ്റി; ഓട്ടോ ഡ്രൈവർക്ക് ബസ് ജീവനക്കാരുടെ മർദനം കുന്നംകുളം: ബസ് കയറാൻ നിന്നവരെ കയറ്റിയെന്നാരോപിച്ച് ഓട്ടോ ഡ്രൈവറെ ബസ് ജീവനക്കാർ മർദിച്ചു. പെരുമ്പിലാവ് സ്വദേശി വലിയവളപ്പിൽ ഹരിദാസിനെയാണ് (61) ബസ് ജീവനക്കാര്‍ കൂട്ടം ചേർന്ന് മർദിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം. പോർക്കുളത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുടുംബമാണ് ബസ് സ്റ്റോപ്പിൽ നിന്നും ഹരിദാസിന്റെ ഓട്ടോറിക്ഷയിൽ കയറിയത്. കുന്നംകുളത്തേക്ക് വരുന്നതിനിടെ പിന്നാലെയെത്തിയ ബസ് പാറേമ്പാടത്ത് വെച്ച് ഓട്ടോക്ക് കുറുകെയിട്ട് തടഞ്ഞു. തുടർന്ന് ഡ്രൈവറും കണ്ടക്ടറും ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് പറയുന്നു. പരിക്കേറ്റ ഹരിദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിദാസനെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യാത്രക്കാരെ ഇറക്കി കുന്നംകുളത്തു നിന്നും പഴഞ്ഞിയിലേക്ക് തിരിച്ചു വന്ന ബസിനെ ഓട്ടോ ഡ്രൈവര്‍മാരും, നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് കുന്നംകുളം പൊലീസെത്തി ഇരു കൂട്ടരുമായും ചർച്ച നടത്തിയാണ് ബസ് വിട്ടയച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story