Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:52 AM IST Updated On
date_range 25 April 2022 5:52 AM ISTവനിത ജീവനക്കാര്‍ക്ക് എ.സി ഡോര്‍മെറ്ററി
text_fieldsbookmark_border
മലപ്പുറം: മലപ്പുറം സഹകരണ സ്പിന്നിങ് മില്ലില്‍ വനിത ജീവനക്കാര്‍ക്കുവേണ്ടി നവീകരിച്ച എ.സി ഡോര്‍മെറ്ററി വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സൻ കെ.സി. റോസക്കുട്ടി ഉദ്ഘാടനം ചെയ്തു. മില്‍ചെയര്‍മാന്‍ മുഹമ്മദ് യൂസുഫ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഫാക്ടറി ജീവനക്കാര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് വിതരണം പാലോളി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. മാനേജിങ് ഡയറക്ടര്‍ എം.കെ. സലീം സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി മാനേജര്‍ കെ. രാജന്‍, അസിസ്റ്റന്റ് മാനേജര്‍മാരായ കെ. അനില്‍, പി. സജു, അന്‍സാര്‍, യൂനിയന്‍ പ്രതിനിധികളായി എം.പി. ഹംസ (എസ്.ടി.യു), കെ. കിഷോര്‍ (സി.ഐ.ടി.യു), കെ.പി. സക്കീര്‍ ഹുസൈന്‍ (ഐ.എന്‍.ടി.യു.സി), പേഴ്സനല്‍ ഓഫിസര്‍ മുഹമ്മദ്കുട്ടി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story