Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:50 AM IST Updated On
date_range 25 April 2022 5:50 AM ISTവൈദ്യുതി ടവര്‍ വീണ് അന്തർസംസ്ഥാന തൊഴിലാളി മരിച്ചു
text_fieldsbookmark_border
ഒരാളുടെ നില ഗുരുതരം ഇരിങ്ങാലക്കുട: ഉപയോഗശൂന്യമായ വൈദ്യുതി ടവര്‍ ദേഹത്ത് വീണ് അന്തർസംസ്ഥാന തൊഴിലാളി മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഞായറാഴ്ച രാവിലെ 11.30ഓടെ വെള്ളാനി കല്ലട വീട്ടില്‍ ബാലന്റെ പറമ്പിലെ ടവര്‍ അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടം. അസം രഥപൂര്‍ സ്വദേശി ഇസാക് കുജൂറാണ് (25) മരിച്ചത്. ടവറിനു മുകളില്‍ കയറിയ അസം സ്വദേശികളായ ഇസാകിന്‍റെയും ജോസഫിന്‍റെയും ദേഹത്ത് ടവര്‍ മറിഞ്ഞ് വീഴുകയായിരുന്നു. ടവറിനടിയില്‍ കുടുങ്ങിയ ഇരുവരെയും നാട്ടുകാര്‍ പുറത്തെടുത്ത് ആദ്യം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഇസാക് മരിക്കുകയായിരുന്നു. കാട്ടൂര്‍ പൊലീസും ഇരിങ്ങാലക്കുടയില്‍നിന്ന് അഗ്നിരക്ഷ സേനയും സ്ഥലത്തെത്തിയിരുന്നു. ടവറിന്റെ തൂണുകളുടെ അടിവശം തുരുമ്പെടുത്ത നിലയിലായിരുന്നു. മാടക്കത്തറയില്‍നിന്ന് വെള്ളാനി പവര്‍ഹൗസിലേക്ക് വൈദ്യുതി പ്രവഹിച്ചിരുന്ന ലൈനായിരുന്നു ഈ ടവറിലുണ്ടായിരുന്നത്. 60 വര്‍ഷത്തോളം പഴക്കമുണ്ട്. അഞ്ചു വര്‍ഷം മുമ്പ് 110 കെവി ആക്കിയപ്പോള്‍ സമീപത്ത് മറ്റൊരു ടവര്‍ സ്ഥാപിച്ച് അതിലൂടെയാണ് വൈദ്യുതി പ്രവഹിപ്പിച്ചിരുന്നത്. ഇതോടെ ഈ ടവര്‍ ഉപയോഗശൂന്യമാവുകയായിരുന്നു. ഇത് അഴിച്ചുമാറ്റാന്‍ കെ.എസ്.ഇ.ബിയാണ് കരാര്‍ നല്‍കിയത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. tcm ijk ഇസാക് കുജൂര്‍ (25)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
.jpg)