Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 12:17 AM GMT Updated On
date_range 25 April 2022 12:17 AM GMTമദ്യം നൽകി പീഡിപ്പിച്ച് സ്വർണം കവർന്നു; യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ചങ്ങരംകുളം: പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. എരമംഗലം സ്വദേശി വാരിപുള്ളിയിൽ ജുനൈസിനെയാണ് (22) പിടികൂടിയത്. ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ സ്വർണാഭരണം കവർന്ന പ്രതി പിന്നീട് ദൃശ്യങ്ങൾ പെൺകുട്ടിയുടെ അടുത്ത ബന്ധുവായ യുവതിക്ക് അയച്ച് കൊടുത്ത് ഭീഷണി തുടർന്നു. തനിക്ക് വഴങ്ങണമെന്നാവശ്യപ്പെട്ട് ഈ യുവതിയെയും ഭീഷണിപ്പെടുത്തി. ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നിർദേശപ്രകാരം എസ്.ഐ ഹരിഹരസൂനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ എടപ്പാളിൽനിന്ന് കാർ തടഞ്ഞാണ് പിടികൂടിയത്. സീനിയർ സി.പി.ഒ സനോജ്, സി.പി.ഒ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോണും കാറും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇയാൾ ഇത്തരത്തിൽ മറ്റ് പെൺകുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കും. mpg junais ജുനൈസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story