Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജീവിതം തന്നെ ലഹരി

ജീവിതം തന്നെ ലഹരി

text_fields
bookmark_border
കയ്പമംഗലം: തൃശൂർ റൂറൽ ജില്ല പൊലീസ്​ സംഘടിപ്പിച്ച ലഹരിവിരുദ്ധ കാമ്പയിൻ സമാപിച്ചു. യുവാക്കളെയും വിദ്യാർഥികളെയും മയക്കുമരുന്ന് വാഹകരായി ഉപയോഗപ്പെടുത്തുന്ന സമകാലിക സാഹചര്യത്തിലാണ് തൃശൂർ റൂറൽ ജില്ല പൊലീസ് 'ജീവിതം തന്നെയാണ് ലഹരി' എന്ന പേരിൽ ഒരാഴ്ച നീണ്ട ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചത്. കാമ്പയിനിന്‍റെ ഭാഗമായി അഴീക്കോട് കോസ്റ്റൽ പൊലീസിന്റെയും കയ്പമംഗലം പഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ കയ്പമംഗലം ഫിഷറീസ് സ്കൂളിൽ നടത്തിയ ബോധവത്കരണ ക്ലാസ് പഞ്ചായത്തംഗം പി.കെ. സുകന്യ ഉദ്ഘാടനം ചെയ്തു. കയ്പമംഗലം എസ്.ഐ സുബീഷ് മോൻ അധ്യക്ഷത വഹിച്ചു. കോസ്റ്റൽ എസ്.ഐ ഷോബി കെ. വർഗീസ് മുഖ്യാതിഥിയായി. എക്സൈസ് ഇൻസ്പെക്ടർ എം. ഷംനാഥ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഇ.ജി. സജിമോൻ, പി.ടി.എ പ്രസിഡന്‍റ്​ കെ.പി. ഷാജി, വി.എസ്. അഞ്ജലി, വി.വി. സായ, കെ.എം. വിജയൻ, ഇ.എസ്. മണി, വി.എൻ. പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story