Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:33 AM IST Updated On
date_range 25 April 2022 5:33 AM ISTമരം മുറിക്കുന്നതിനിടെ കൊമ്പ് വീണ് തൊഴിലാളി മരിച്ചു
text_fieldsbookmark_border
കാളികാവ്: മരം മുറിക്കുന്നതിനിടെ കൊമ്പ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. എടവണ്ണ ചെരുമണ്ണ് സ്വദേശി പാറക്കാടൻ കോയയാണ് (55) മരിച്ചത്. അടക്കാകുണ്ട് പോത്തൻകാട്ടിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് റബർ മരം മുറിക്കുന്നതിനിടെയാണ് അപകടം. ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഫസീല (മേപ്പാടം). മക്കൾ: ആദിൽ, അഫ, അസാൻ. സഹോദരങ്ങൾ: യൂസുഫ്, നാസർ (ഇരുവരും മുണ്ടേങ്ങര), ശരീഫ്, ആസ്യ (നെല്ലിക്കുത്ത്), ആമിന (കണ്ടാലപ്പെറ്റ), സലീന (കുരിശുംപടി), മൈമൂന (എടക്കര), റുബീന (ബംഗളൂരു), ബജീന (ചളിപ്പാടം). മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം എടവണ്ണ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. photo Koya kkv accident death Koya .jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story