Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹജ്ജ്​ പുറപ്പെടൽ...

ഹജ്ജ്​ പുറപ്പെടൽ കേന്ദ്രം: ടെൻഡർ ക്ഷണിച്ചു

text_fields
bookmark_border
കേരളത്തി​ന്‍റേത്​ കൊച്ചി കരിപ്പൂർ: ഈ വർഷത്തെ ഹജ്ജ്​ സർവിസ്​ നടത്തുന്നതിനായി കേന്ദ്ര ​വ്യോമയാന മന്ത്രാലയം വിമാന കമ്പനികളിൽനിന്ന്​ ടെൻഡർ ക്ഷണിച്ചു. ഇന്ത്യയിലെയും സൗദിയിലെയും കമ്പനികൾക്കാണ്​ അവസരം. ഇക്കുറി കേരളത്തിൽ നിന്നുള്ള ഹജ്ജ്​ പുറപ്പെടൽ കേന്ദ്രമായി ഉൾപ്പെടുത്തിയിരിക്കുന്നത്​ കൊച്ചിയെയാണ്​. കോവിഡ്​ പശ്ചാത്തലത്തിൽ പുറപ്പെടൽ കേന്ദ്രം 10 എണ്ണമായി കുറച്ചു​. മുമ്പ്​ 21 എണ്ണമായിരുന്നു. ബംഗളൂരു, ഡൽഹി, ഗുവാഹതി, ലഖ്​നോ, ശ്രീനഗർ, അഹ്​മദാബാദ്​, ഹൈദരാബാദ്​, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളാണ്​ മറ്റു കേന്ദ്രങ്ങൾ. രണ്ട്​ ഘട്ടങ്ങളിലായാണ്​ ഹജ്ജ്​ സർവിസ്​. മേയ്​ 31 മുതൽ ജൂൺ 16 വരെയുള്ള ഒന്നാംഘട്ടത്തിലാണ്​ കൊച്ചി ഉൾപ്പെട്ടിരിക്കുന്നത്. മടക്കയാത്ര ജൂലൈ 14 മുതൽ ആഗസ്റ്റ്​ 13 വരെയും. കൊച്ചിയിൽനിന്ന്​ മദീനയിലേക്കാണ്​ തീർഥാടകർ യാത്ര തിരിക്കുക. മടക്കയാത്ര ജിദ്ദയിൽനിന്നാണ്​ ക്രമീകരിച്ചിരിക്കുന്നത്​. 7800ഓളം തീർഥാടകരെയാണ്​ കൊച്ചിയിൽനിന്ന്​ പ്രതീക്ഷിക്കുന്നത്​. കേരളത്തിന്​ പുറമെ തമിഴ്​നാട്​, ലക്ഷദ്വീപ്​, പോണ്ടിച്ചേരി തീർഥാടകരും കേരളത്തിൽനിന്നാണ്​ യാത്ര പുറപ്പെടുക. കൊച്ചിയിൽനിന്ന്​ ബി 747 -400, ബി 777 -300 ഇ.ആർ തുടങ്ങിയ വിമാനം ഉപയോഗിച്ച്​ സർവിസ്​ നടത്തുന്നതിനാണ്​ ടെൻഡർ ക്ഷണിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story